TRENDING:

'ഭഗവാൻ ശ്രീരാമൻ സമാജ്‌വാദി പാർട്ടിയുടെ സ്വന്തം; ഞങ്ങൾ രാമഭക്തർ'; അഖിലേഷ് യാദവ്

Last Updated:

അയോധ്യയിലെത്തിയ അഖിലേഷ്, പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭഗവാൻ രാമന് മേല്‍ തങ്ങൾക്കുള്ള അവകാശവാദം ഉന്നയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യ: ഭഗവാൻ ശ്രീരാമൻ സമാജ്‌വാദി പാർട്ടിയുടെതാണെന്നും തങ്ങളുടെ പ്രവർത്തകരെല്ലാം രാമഭക്തന്‍മാരാണെന്നും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തന്‍റെ കുടുംബാംഗങ്ങളുമൊത്ത് അധികം വൈകാതെ തന്നെ അയോധ്യ സന്ദർശിക്കുമെന്നും ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അറിയിച്ചു. ഹ്രസ്വ സന്ദര്‍ശനത്തിനായി അയോധ്യയിലെത്തിയ അഖിലേഷ്, പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭഗവാൻ രാമന് മേല്‍ തങ്ങൾക്കുള്ള അവകാശവാദം ഉന്നയിച്ചത്.
advertisement

Also Read-തമിഴകം ലക്ഷ്യമിട്ട് ഒവൈസി; കമൽഹാസനുമായി രാഷ്ട്രീയ സഖ്യം; 25 സീറ്റിൽ മത്സരിക്കും

'ഭഗവാൻ ശ്രീരാമാൻ സമാജ്‌വാദി പാർട്ടിക്ക് അവകാശപ്പെട്ടതാണ്. ഞങ്ങൾ രാമഭക്തരും കൃഷ്ണഭക്തരുമാണ്' എന്നായിരുന്നു വാക്കുകൾ. താൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടപ്പിലാക്കിയ ചില വികസന പ്രവർത്തനങ്ങളും അഖിലേഷ് ഈയവസരത്തിൽ ചൂണ്ടിക്കാട്ടി. സരയൂ നദീ തീരത്ത് ലൈറ്റുകൾ ഒരുക്കിയതും ഭഗവാൻ രാമന്‍റെ ആരാധനയ്ക്കായുള്ള ഭജന സ്ഥലത്ത് സൗണ്ട് സിസ്റ്റം ഒരുക്കിയതും തന്‍റെ വികസന പ്രവർത്തനങ്ങളായി അദ്ദേഹം എടുത്തു പറഞ്ഞു.

advertisement

Also Read-VJChitra | സീരിയൽ താരം ചിത്രയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും അഖിലേഷ് പ്രതികരിച്ചിരുന്നു. വലിയ പാര്‍ട്ടികളുമായി സഹകരിച്ചുള്ള അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളുമായി സഖ്യം ചേരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമായിരുന്നു വാക്കുകൾ. ആകെയുള്ള 403 സീറ്റുകളില്‍ 351 സീറ്റുകളെങ്കിലും സമാജ്‌വാദി പാർട്ടി നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. 2022 ലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഭഗവാൻ ശ്രീരാമൻ സമാജ്‌വാദി പാർട്ടിയുടെ സ്വന്തം; ഞങ്ങൾ രാമഭക്തർ'; അഖിലേഷ് യാദവ്
Open in App
Home
Video
Impact Shorts
Web Stories