ഇ-പാസ് വേണ്ടവർക്ക് https://epass.tnega.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യാം. അതേസമയം നീലഗിരിയിലേക്കുള്ള പാതയിൽ പാറകൾ കുത്തനെ മുറിക്കരുതെന്നും ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിച്ചാൽ സ്റ്റേറ്റ് ഹൈവേ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് നേരത്തെ മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നത്. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 30 വരെ നീട്ടികൊണ്ട് പുതിയ ഉത്തരവ് ഇറക്കിയത്. വിനോദ സഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് വിലയിരുത്തിയാണ് ഈ നടപടി സ്വീകരിച്ചത്.
advertisement
Summary: Madras High Court on Friday extended the E-pass system for visitors to Ooty and Kodaikanal till September 30, 2024.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
July 01, 2024 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓണം കഴിയണം ഇനി ഊട്ടി, കൊടൈക്കനാല്‍ നിയന്ത്രണം നീങ്ങാൻ; ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി