നിയമസഭയിൽ ഇരുന്ന് മൊബൈലിൽ റമ്മി കളിച്ചതിനെ തുടർന്നാണ് മന്ത്രിക്ക് നടപടിക്ക് വിധേയനാകേണ്ടി വന്നത്. മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളിൽ മന്ത്രി മണിക്റാവു കൊക്കാട്ടെ മൊബൈലിൽ റമ്മി ഗെയിം കളിച്ചത്തുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ കൃഷി വകുപ്പിൽ നിന്ന് കായിക യുവജനക്ഷേമ വകുപ്പിലേക്ക് മാറ്റി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നത്.
മന്ത്രി മൊബൈലിൽ ഗെയിം കളിക്കുന്ന വീഡിയോ എൻസിപി എംഎൽഎ രോഹിത് പവാറാണ് പുറത്തു വിട്ടത്. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാൻ സമയം കിട്ടുന്നതെന്നാണ് രോഹിത് പവാറിന്റെ ആരോപണം. എക്സിലാണ് രോഹിത് പവാർ വിഡിയോ പങ്കുവച്ചത്. പിന്നാലെയാണ് വൻ വിവാദമായത്. എന്നാൽ, സസ്പെൻഷൻ നടപടികളിലേക്കൊന്നും കടക്കാതെ വകുപ്പു തലത്തിൽ മാറ്റം മാത്രമാണ് വന്നത്.