കഴിഞ്ഞ വർഷം ജുലൈയിലാണ് കഫേ കോഫി ഡേ സ്ഥാപകനായ വിജി സിദ്ധാർത്ഥയെ ദൂരൂഹ സാഹചര്യത്തിൽ കാണാതാകുന്നതും പിന്നീട് മൃതദേഹം നേത്രാവതി നദിക്ക് സമീപത്തു നിന്നും കണ്ടെത്തുന്നതും.
ജുലൈ മുപ്പതിന് ബംഗളൂരുവിൽ നിന്ന് 375 കിലോമീറ്റർ അകലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ കാറിൽ നിന്ന് അദ്ദേഹം ഇറങ്ങിപോയിരുന്നു. ഒരു മണിക്കൂറു കഴിഞ്ഞിട്ടും വരാതിരുന്നതിനെ തുടർന്ന് ഡ്രൈവർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഡ്രൈവർ വീട്ടുകാരെ അറിയിച്ചു. വീട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് അദ്ദേഹത്തിനായി തെരച്ചിൽ ആരംഭിച്ചെങ്കിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുത്ത ദിവസം മൃതേദഹം കണ്ടെത്തുന്നത്.
advertisement
You may also like:മൂത്തമകൻ കാൻസർ ബാധിച്ച് മരിച്ചു; മനപ്രയാസത്തിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും കീടനാശിനി കഴിച്ച് മരിച്ചു
മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളാണ് മാളവിക ഹെഗ്ഡേ. സിദ്ധാർത്ഥയുടെ മരണശേഷം കോഫി ഡേ എന്റർപ്രൈസസ് സ്വതന്ത്ര ബോർഡ് അംഗം എസ് വി രംഗനാഥിനെ ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി തിരഞ്ഞെടുത്തിരുന്നു. തിങ്കളാഴ്ച്ചയാണ് മാളവിക സിഇഒ ആയി ചുമതലയേറ്റത്. സിദ്ധാർത്ഥയ്ക്കും മാളവികയ്ക്കും രണ്ട് ആൺമക്കളാണുള്ളത്.
You may also like:'വിശ്വാസമർപ്പിച്ച എല്ലാവരോടും മാപ്പ്'; കാണാതാവുന്നതിന് മുമ്പ് സിദ്ധാർഥ എഴുതിയ കത്ത് പുറത്ത്
ഇന്ത്യയിലെ കോഫി കിംഗ് എന്നാണ് സിദ്ധാർഥ അറിയപ്പെട്ടിരുന്നത്. കഫേ കോഫി ഡേക്ക് പുറമെ സെവന്‍ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയും സിദ്ധാർഥ സ്ഥാപിച്ചിരുന്നു. ചിക്കമംഗളൂരുവിലെ കാപ്പി കൃഷി ചെയ്യുന്ന കുടുംബത്തിലെ അംഗമായ സിദ്ധാർഥ തന്റെ കാഴ്ചപ്പാടുകളിലൂടെയും അധ്വാനത്തിലൂടെയുമാണ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്.
1990കളുടെ മധ്യത്തിൽ ബ്രിഡ്ജ് റോഡിലാണ് കഫേ കോഫി ഡേ ആദ്യം സ്ഥാപിച്ചത്. അന്താരാഷ്ട്ര ബ്രാൻഡ് ആയി മാറിയ സമയത്താണ് എല്ലാവരേയും ഞെട്ടിച്ച് സിദ്ധാർത്ഥയുടെ ആത്മഹത്യ. മരിക്കുന്നതിന് മുമ്പ് അദ്ദേഹം തന്റെ ഓഹരികൾ 3000 കോടി രൂപയ്ക്ക് സോഫ്റ്റ് വെയർ കമ്പനിയായ മൈൻഡ് ട്രീക്ക് വിറ്റിരുന്നു. കഫേ കോഫി ഡേ വിൽക്കാൻ കൊക്കക്കോളയുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
