TRENDING:

'ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളികളെ മീൻ കഴിക്കാൻ അവർ അനുവദിക്കില്ല'; മമത ബാനർജി

Last Updated:

പുരുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പ്രസ്താവന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളെ അവർ മീൻ കഴിക്കുന്നതിൽ നിന്ന് തടയുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പ്രസ്താവന.
News18
News18
advertisement

"നിങ്ങൾ മീനോ ഇറച്ചിയോ മുട്ടയോ കഴിക്കാൻ പാടില്ലെന്ന് പറയുന്നവരാണ് ബിജെപിക്കാർ. അവർക്ക് മതമില്ല, വർഗീയ കലാപങ്ങൾ സൃഷ്ടിക്കലാണ് അവരുടെ പണി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദിവാസികൾ ചൂഷണം ചെയ്യപ്പെടുകയും സ്ത്രീകൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നു," മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കിയ ലക്ഷ്മി ഭണ്ഡാർ പോലുള്ള ആനുകൂല്യങ്ങൾ ബിജെപി അധികാരത്തിൽ വന്നാൽ നിർത്തലാക്കുമെന്നും മമത പറഞ്ഞു. തൃണമൂൽ വീണ്ടും അധികാരത്തിൽ വന്നാൽ അഞ്ച് വർഷത്തേക്ക് കൂടി ഈ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃണമൂൽ ഭരണത്തിനെതിരെ കുറ്റപത്രം പുറത്തിറക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും മമത രൂക്ഷമായി പ്രതികരിച്ചു. "കലാപങ്ങളിലൂടെ അധികാരത്തിൽ വന്നവർ തൃണമൂലിനെതിരെ കുറ്റപത്രം ഇറക്കുന്നു. യഥാർത്ഥത്തിൽ ഇവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കേണ്ടത്. ജനാധിപത്യം തകർക്കുന്നവരും ഏകാധിപതികളുമാണ് ഇക്കൂട്ടർ," മമത ആരോപിച്ചു. തന്നെ ശാരീരികമായി ഉപദ്രവിക്കാനും തന്റെ സ്വഭാവഹത്യ നടത്താനും ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളികളെ മീൻ കഴിക്കാൻ അവർ അനുവദിക്കില്ല'; മമത ബാനർജി
Open in App
Home
Video
Impact Shorts
Web Stories