കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ ഭാര്യ വിവാഹമോചനത്തിനായുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഭാര്യയ്ക്ക് രണ്ട് ലക്ഷം രൂപ ഇടക്കാല ജീവനാശം നല്‍കണമെന്ന് വിധിച്ചു. നിലവില്‍ യുവാവ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
ബുധനാഴ്ച തന്റെ കാറില്‍ കോടതിയിലെത്തിയ ഇയാള്‍ നാണയത്തുട്ടുകള്‍ അടങ്ങിയ 20 കവറുകള്‍ പുറത്തെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഇവ സമര്‍പ്പിക്കുകയും ചെയ്തു.
advertisement
എന്നാല്‍ നാണയങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ അവ നോട്ടുകളായി കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. നാണയങ്ങളടങ്ങിയ കവറുകളുമായി കോടതി വരാന്തയിലൂടെ നടന്നുനീങ്ങുന്ന ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വ്യാഴാഴ്ചയോടെ നാണയത്തിന് പകരം കറന്‍സി നോട്ടുകള്‍ ഇയാള്‍ കോടതിയിലെത്തിച്ചു. ബാക്കിയുള്ള 1.2 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Coimbatore,Tamil Nadu
First Published :
December 20, 2024 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയക്കെട്ടുമായി യുവാവ് കോടതിയില്‍