പുതുവത്സരം ആഷോഘിക്കുന്നതിനിടെ അതുവഴി ഇഴഞ്ഞുവന്ന പാമ്പിനെ കൈയിലെടുത്ത് കളിക്കുകയായിരുന്നു മണികണ്ഠൻ. പുതുവത്സര സമ്മാനമാണിതെന്ന് പറഞ്ഞായിരുന്നു മണികണ്ഠൻ പാമ്പിനെ കൈയിലെടുത്തകത്.
പാമ്പിനെ കൈയിലെടുത്ത മണികണ്ഠനെ നാട്ടുകാർ വിലക്കിയിട്ടും ആഘോഷം തുടരുകയായിരുന്നു. തുടര്‍ന്ന് പാമ്പ് മണികണ്ഠനെ കടിക്കുകയായിരുന്നു. മണികണ്ഠൻ പാമ്പുകടിയേറ്റയുടൻ കുഴഞ്ഞുവീണു. നാട്ടുകാര്‍ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടിച്ച പാമ്പിനെ ഒരു സഞ്ചിയിലാക്കി സുഹൃത്ത് കപിലൻ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍വെച്ച് സഞ്ചിതുറന്ന കൂട്ടുകാരന്‍ കപിലനെയും പാമ്പു കടിച്ചു. കപിലന്‍ കടലൂര്‍ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാമ്പുമായി പുതുവത്സരാഘോഷം നടത്തിയ യുവാവ് പാമ്പുകടിയേറ്റു മരിച്ചു; പാമ്പുമായി ആശുപത്രിയിലെത്തിയ സുഹൃത്തിനും കടിയേറ്റു
