TRENDING:

പുല്ലുപറിക്കുന്നതിനിടെ 67കാരനെ വാനരന്മാര്‍ ആക്രമിച്ച് കൊലപ്പെടുത്തി

Last Updated:

വാനരന്മാരുടെ ആക്രമണത്തില്‍ മരണം സംഭവിച്ചതോടെ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തിയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പട്‌ന: ബിഹാറില്‍ വാനരന്മാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 67കാരൻ മരിച്ചു. മധുബനി ജില്ലയിലെ ഷാപൂരിലാണ് സംഭവം. കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടെയാണ് രാംനാഥ് ചൗധരി എന്ന വയോധികനെ ഇരുപതോളം വാനരന്മാർ കൂട്ടമായെത്തി ആക്രമിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ബഹളം കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ വാനരന്മാരെ ഓടിച്ചുവിട്ട് ചൗധരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റിരുന്നു. മധുബാനി സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ലോഹത് ഷുഗർ മില്ലിലെ മുൻ‌ ജീവനക്കാരനായിരുന്നു അദ്ദേഹം.

വാനരന്മാരുടെ ആക്രമണത്തില്‍ മരണം സംഭവിച്ചതോടെ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തിയിലാണ്. കൊലയാളി വാനരന്മാരെ ഗ്രാമത്തില്‍നിന്ന് വേഗം പിടികൂടാന്‍ വനംവകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

നേരത്തേ, ബിഹാറിലെ തന്നെ സിവാനിൽ‌ വീടിന്റെ ടെറസില്‍ നില്‍ക്കവേ വാനരന്മാരുടെ ആക്രമണത്തെത്തുടര്‍ന്ന് താഴെ വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചിരുന്നു. ജനുവരിയിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിയ കുമാരിയാണ് മരിച്ചത്. വീടിനു മുകളിലിരുന്ന് പഠിക്കുകയായിരുന്നു പ്രിയ. ഇതിനിടയില്‍ കൂട്ടമായെത്തിയ കുരങ്ങുകള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

advertisement

രക്ഷപെടാനായി താഴേക്കിറങ്ങാന്‍ പടിക്കെട്ടിലൂടെ ഓടുന്നതിനിടെ ഒരു കുരങ്ങ് പ്രിയയെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

Summary: Over 20 monkeys attacked a 67- year-old man while he was collecting fodder for his livestock at Shahpur village of the district in Bihar on Sunday morning. By the time people gathered to rescue him, Ramnath Chaudhary was badly injured. He was taken to Madhubani Sadar Hospital where doctors declared him brought dead.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പുല്ലുപറിക്കുന്നതിനിടെ 67കാരനെ വാനരന്മാര്‍ ആക്രമിച്ച് കൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories