TRENDING:

മണിപ്പൂർ കോൺഗ്രസിൽ പിളർപ്പ്; PCC അധ്യക്ഷനും എട്ട് എം എൽ എമാരും BJPയിലേക്ക്

Last Updated:

അറുപതംഗ നിയമസഭയാണ് മണിപ്പൂരിലേത്. ഇവിടെ 36 അംഗങ്ങളുടെ പിൻബലത്തോടെ എൻ ഡി എയാണ് ഭരണത്തിൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മണിപ്പൂർ: മണിപ്പൂരിൽ പി സി സി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം എട്ട് എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജി വെച്ചു. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിൽ നിന്ന് രാജിവെച്ച എം എൽ എമാരും പി സി സി അധ്യക്ഷനും ഇന്ന് BJPയിൽ ചേരുമെന്നാണ് വിവരം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കഴിഞ്ഞ ഡിസംബറിലാണ് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ഗോവിന്ദാസ് കൊന്ദോജം പി സി സി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. അറുപതംഗ നിയമസഭയാണ് മണിപ്പൂരിലേത്. ഇവിടെ 36 അംഗങ്ങളുടെ പിൻബലത്തോടെ എൻ ഡി എയാണ് ഭരണത്തിൽ.

Manipur Pradesh Congress Committee (MPCC) president Govindas Konthoujam has resigned from his post. At least 8 Congress MLAs will join the BJP today: Sources

advertisement

21 എം എൽ എമാർ ഉണ്ടായിരുന്ന ബി ജെ പി പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെയാണ് ഭരണത്തിൽ എത്തിയത്.

2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അന്ന് കോൺഗ്രസിന് 28 എം എൽ എമാർ ആയിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ, പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി ജെ പി അന്ന് അധികാരത്തിൽ എത്തുകയായിരുന്നു. ഇതിനെ തുടർന്ന് മണിപ്പൂർ പി സി സിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു.

advertisement

സംസ്ഥാനത്ത് ഇന്നലെ കോവിഡ് വാക്സിൻ സ്വീകരിച്ചവർ 3.5 ലക്ഷത്തിന് മുകളിൽ; റെക്കോർഡ് സൃഷ്ടിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനിൽ റെക്കോഡ് സൃഷ്ടിച്ച് ആരോഗ്യവകുപ്പ്. ഇന്നലെ മൂന്നര ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് വാക്സിൻ നൽകിയത്. 3,53,454 പേർ ഇന്നലെ വാക്സിൻ സ്വീകരിച്ചു. 46,264 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവന്തപുരമാണ് ഒന്നാമത്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

41,039 പേര്‍ക്കാണ് എറണാകുളം ജില്ലയിൽ വാക്സിൻ നൽകിയത്. കോഴിക്കോട് 35000 ന് മുകളിലും വാക്സിനേഷൻ നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. എല്ലാ ജില്ലകളിലും 10,000 ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1504 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,397 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു. രണ്ട് ലക്ഷം മുതല്‍ രണ്ടര വരെ പ്രതിദിനം വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂർ കോൺഗ്രസിൽ പിളർപ്പ്; PCC അധ്യക്ഷനും എട്ട് എം എൽ എമാരും BJPയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories