TRENDING:

അമൃത്സറിലേക്കുള്ള ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ്; ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്

Last Updated:

സ്വന്തം മണ്ഡലമായ പിലിബിത്ത് മകന്‍ വരുൺ ഗാന്ധിക്ക് നല്‍കി ഹരിയാനയിലെ കര്‍ണ്ണാലിലേക്ക് മാറ്റാൻ കേന്ദ്രമന്ത്രി മേനക ഗാന്ധി ശ്രമം ആരംഭിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ ക്ഷണം നിരസിച്ചു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബംഗാളിലെ സിപിഎം- കോണ്ഗ്രസ് നീക്കുപോക്കില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രമുഖരുടെ സീറ്റുകളും വച്ചു മാറ്റങ്ങളും സംബന്ധിച്ച് പാര്‍ട്ടി ക്യാമ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായി.
advertisement

രാജ്യസഭാ കാലാവധി കഴിയാനിരിക്കെ പഞ്ചാബില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റ ആവശ്യം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മന്‍മോഹനായി അമൃത്സര്‍ സീറ്റ് മാറ്റിവയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്‍മോഹന്‍ സിംഗ് മത്സരിക്കാനില്ലെന്ന് അറിയിച്ചത്.

Also Read ശബരിമല വിഷയം ചർച്ച ആക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാണെന്ന് പി.സി.ജോർജ്

ബംഗാളിലെ സിപിഎം കോണ്ഗ്രസ് നീക്കുപോക്കില്‍ സീറ്റ് നഷ്ടമായ കോണ്‍്ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി ബിജെപിയില്‍ ചേര്‍ന്നേക്കും. സിപിഎം പിബി അംഗം മുഹമ്മദ് സലീമിന്റെ മണ്ഡലമായ റായ് ഗഞ്ചില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്നാണ് കോണ്ഗ്രസിനോട് സിപിഎം അഭ്യര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസ് മത്സരിക്കാതെ സീറ്റ് നഷ്ടമായാല്‍ ദീപ ദാസ് മുന്‍ഷി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാകും. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയുമായും ബിജെപി ബന്ധപ്പെട്ടെന്നാണ് സൂചന.

advertisement

അതേസമയം സ്വന്തം മണ്ഡലമായ പിലിബിത്ത് മകന്‍ വരുൺ ഗാന്ധിക്ക് നല്‍കി ഹരിയാനയിലെ കര്‍ണ്ണാലിലേക്ക് മാറ്റാൻ കേന്ദ്രമന്ത്രി മേനക ഗാന്ധി ശ്രമം ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംപിയായ വരുണ്‍ ഗാന്ധിയെ സുരക്ഷിത മണ്ഡലത്തിലേക്ക് മാറ്റുന്നതില്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനമാണ് നിര്‍ണായകമാകുക.

മലയാളം വാർത്തകൾ/ വാർത്ത/India/
അമൃത്സറിലേക്കുള്ള ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ്; ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്