ശബരിമല വിഷയം ചർച്ച ആക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാണെന്ന് പി.സി.ജോർജ്
Last Updated:
തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാണെന്ന് പി.സി.ജോർജ് എം.എൽ.എ.
കൊച്ചി: തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാണെന്ന് പി.സി.ജോർജ് എം.എൽ.എ. . കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പി.സി ജോർജ് രംഗത്തെത്തിയത്. ശബരിമല വിഷയം നാടുനീളെ പ്രസംഗിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്യും? മര്യാദയ്ക്ക് വർത്തമാനം പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പഠിക്കണമെന്നും പി.സി ജോർജ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയെ നശിപ്പിക്കാൻ ശ്രമിക്കുന്നതും തെരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരു ഉപയോഗിക്കരുതെന്നും ശബരിമലയുടെ പേരിൽ വോട്ടു തേടാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. ഇതിനു മറുപടിയായാണ് പി.സി ജോർജ് ഇങ്ങനെ പറഞ്ഞത്.
അതേസമയം, പത്തനംതിട്ടയിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും പി.സി ജോർജ് വ്യക്തമാക്കി. പഴയ കേരള കോൺഗ്രസുകൾ യോജിച്ച് വരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പി.ജെ.ജോസഫിന് സീറ്റ് നൽകുകയെന്നത് സാമാന്യ മര്യാദയാണെന്നും സ്ഥിരം തോൽവിക്കാരനായ ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയത് ജനാധിപത്യ മര്യാദകേടാണെന്നും പി.സി ജോർജ് പറഞ്ഞു.
advertisement
ജോസഫിനോട് ചെയ്തത് വഞ്ചനയും കുതികാൽ വെട്ടുമാണ്. ജോസഫ് യുദ്ധം ചെയ്യാനായി വന്നാൽ ജനാധിപത്യവിശ്വാസികളുടെ പിന്തുണയുണ്ടാകും. ജോസഫിനെ സഹായിക്കണമെങ്കിൽ ചർച്ച ആവശ്യമാണെന്നും പി.സി ജോർജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2019 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിഷയം ചർച്ച ആക്കരുതെന്ന് പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാണെന്ന് പി.സി.ജോർജ്