വിവാദങ്ങളുടെ തോഴനായ സംഭാജി ഭീമ-കൊറേഗാവ് വര്‍ഗ്ഗീയ കലാപത്തില്‍ പ്രതിസ്ഥാനത്തുള്ളയാളാണ്. അതേസമയം നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭം ധരിക്കുന്നതും ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായലും ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്. ഒരു മാതാവെന്ന നിലയില്‍ ഭീഡെയുടെ വാക്കുകള്‍ തന്നെ അത്യധികം വേദനിപ്പിച്ചുവെന്നുമാണ് എന്‍സിപി എംപി സുപ്രിയ സുലെ പ്രതികരിച്ചത്. അന്ധവിശ്വാസ-ദുര്‍മന്ത്രവാദവിരുദ്ധ നിയമപ്രകാരം മനപ്പൂര്‍വ്വമായ അപരാധമാണ് ഇത്തരം പ്രസ്താവനകളിലൂടെ ഭീഡെ നടത്തിയതെന്നാണ് മഹാരാഷ്ട്ര അന്ധവിശ്വാസ നിവാരണ കമ്മിറ്റി അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്.
advertisement
ഇതുപോലുള്ള അശാസ്ത്രീയ പ്രസ്താവനകള്‍ നടത്തുന്ന നേതാവ് തങ്ങളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അണികള്‍ തിരിച്ചറിയണമെന്നാണ് അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര്യ എംഎല്‍എയായ ബച്ചു കഡു അറിയിച്ചത്.