മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശം പാലിച്ച് ഗവൺമെന്റ് കോളേജുകൾക്ക് എംഡി, എംഎസ് കോഴ്സുകൾ നടത്താം. നിലവിലുള്ള പിജി ഡിപ്ലോമ കോഴ്സുകളും ഇത് പ്രകാരം ഡിഗ്രി കോഴ്സുകളായി മാറും.
മെഡിക്കൽ കോളേജുകളിൽ നിലവിൽ ഡിപ്ലോമ എന്ന രണ്ട് വർഷ പിജി കോഴ്സും എംഡി,എംഎസ് എന്ന മൂന്ന് വർഷ പിജി കോഴ്സുകളുമാണ് ഇപ്പോഴുള്ളത്. എന്നാൽ ഈ ഡിപ്ലോമ കോഴ്സുകൾ നിർത്തലാക്കി പകരമായി എംഡി, എംഎസ് കോഴ്സുകൾ ആരംഭിക്കാനാണ് എംസിഐ ഉത്തരവ്. ഈ പദ്ധതി ആവിഷ്കരിക്കാൻ എംസിഐ അവസാന അവസരമാണ് ഇപ്പോള്‍ നൽകിയിരിക്കുന്നത്. എത്രയും വേഗം കോഴ്സുകളുടെ മാറ്റം നടപ്പിലാക്കാൻ സർക്കാർ കോളേജുകളോട് ഡിഎംഇആർ(ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസേർച്ച്) നിർദ്ദേശം നൽകിയിട്ടുമുണ്ട്.
advertisement
Also read: അതിർത്തിയിലെ സംഘർഷത്തിനിടെ ഇന്ത്യൻ യുവാവിന്റെയും പാക് യുവതിയുടേയും വിവാഹം
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പല സർക്കാർ കോളേജുകളും പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ കേരളത്തിലെ സർക്കാർ കോളേജുകളിൽ നിന്നും ഇത്തരത്തിൽ ഒരു നീക്കവും ഉണ്ടാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം. അതിനാൽ കേരളത്തിൽ മുന്നൂറിൽപ്പരം സീറ്റുകൾ നഷ്ടമാകുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
എന്നാൽ വിദ്യാര്‍ത്ഥികള്‍ ഒട്ടും തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് 300 പിജി സീറ്റുകള്‍ നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. സംസ്ഥാനത്തിന് ഒരു സീറ്റുപോലും നഷ്ടപ്പെട്ടിട്ടില്ലെന്നും കെ.കെ ഷൈലജ പറഞ്ഞു.