അതിർത്തിയിലെ സംഘർഷത്തിനിടെ ഇന്ത്യൻ യുവാവിന്റെയും പാക് യുവതിയുടേയും വിവാഹം

Last Updated:

അതിർത്തി കടന്നുള്ള വിവാഹങ്ങൾ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് റയാനും ഹബീബയും.

ദുബായ് : ഇവിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥയിലിരിക്കുമ്പോൾ അങ്ങ് ദുബായിൽ റയാനും ഹബീബയും കല്ല്യാണ തിരക്കുകളിലായിരുന്നു. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഈ ഫെബ്രുവരി 23 നാണ് ഇന്ത്യക്കാരനായ റയാന്റെയും പാക് സ്വദേശി ഹബീബയുടെയും വിവാഹം. ആദ്യം എതിർപ്പു കാട്ടിയെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുക്കാനായി ദുബായിലെത്തിയിരുന്നു.
റയാന്റെ തന്നെ വാക്കുകളിൽ പറഞ്ഞ ആറു വർഷത്തെ വഴക്കുകളും ത്യാഗങ്ങളും കടന്നു പോയ പ്രയാസമേറിയ നിമിഷങ്ങളും തരണം ചെയ്താണ് ഒന്നാകാൻ‌ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും പ്രണയത്തെ ബാധിച്ചില്ല.
Also Read-സൗദിയിൽ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഇനി മിനിറ്റുകൾക്കുള്ളിൽ ഇ -വിസ
'ആറുവർഷം മുൻപ് ഞങ്ങൾക്ക് ഇരുവർക്കും ഭയമുണ്ടായിരുന്നു എങ്ങനെ ഒന്നാകുമെന്ന്. ഞാൻ ഇന്ത്യൻ അവൾ പാകിസ്ഥാനിൽ നിന്നുള്ള ആൾ. പക്ഷെ പിൻമാറാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഒടുവിൽ നീണ്ട ആറു വർഷങ്ങൾ, നിറയെ വഴക്കുകൾ, ത്യാഗങ്ങൾ, പ്രയാസമേറിയ സമയങ്ങൾ എല്ലാം അതി ജീവിച്ച് ഞങ്ങൾ ഇപ്പോൾ ഔദ്യോഗികമായി ഒന്നായി'.. റയാൻ ഫേസ്ബുക്കിൽ കുറിച്ചു.അങ്ങ് അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലടിക്കുന്നു എന്നാൽ സ്നേഹം എല്ലാവരെയും കൂട്ടിച്ചേർക്കുമെന്നും ഒന്നാക്കുമെന്നും ഇങ്ങ് യുഎഇയിൽ ഞങ്ങൾ തെളിയിച്ചു.
advertisement
ഗുജറാത്ത് സ്വദേശിയായ റയാൻ വളർന്നത് ഷാർജയിലാണ്. അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്ന റായൻ,തുടർ പഠനത്തിനായി മുംബൈയിലെത്തി. ഇവിടെ ചില സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലാണ് റയാന്റെയും ഹബീബയുടെയും പ്രണയം ആരംഭിച്ചത്. വെറുതെ ചാറ്റ് ചെയ്ത് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു.
അതിർത്തി കടന്നുള്ള വിവാഹങ്ങൾ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് റയാനും ഹബീബയും. കൂടുതൽ ആളുകള്‍ ഇങ്ങനെ പരസ്പരം അടുത്തറിയുമ്പോൾ അത് പതിയെ രാജ്യങ്ങൾ തമ്മിലും നല്ല ബന്ധം വളർത്തുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അതിർത്തിയിലെ സംഘർഷത്തിനിടെ ഇന്ത്യൻ യുവാവിന്റെയും പാക് യുവതിയുടേയും വിവാഹം
Next Article
advertisement
മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ
മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ
  • മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ.

  • ജാർഖണ്ഡ് സ്വദേശി സഹൻ ടുട്ടി ദിനബു (30) ആണ് എൻഐഎ സംഘം മൂന്നാറിൽ പിടികൂടിയത്.

  • സഹൻ ടുട്ടി മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം തൊഴിലാളിയായി ജോലി ചെയ്തു.

View All
advertisement