TRENDING:

കോൺഗ്രസിൽ വീണ്ടും രാജി; മിലിന്ദ് ദിയോറ മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

Last Updated:

ദേശീയതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് താൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്ന് മിലിന്ദ് ദിയോറ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചതിനു പിന്നാലെ പാർട്ടിയിൽ രാജി തുടരുന്നു. മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദിയോറയാണ് ഞായറാഴ്ച മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചത്. ദേശീയതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് താൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്ന് മിലിന്ദ് ദിയോറ പറഞ്ഞു.
advertisement

ജൂൺ 26ന് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മിലിന്ദ് ദിയോറ രാജി വെക്കാൻ തീരുമാനിച്ചത്. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മല്ലികാർജുൻ ഖാർഗെയെയും കെ സി വേണുഗോപാലിനെയും ഇക്കാര്യം അറിയിച്ചതായും പ്രസ്താവനയിൽ മിലിന്ദ് ദിയോറ വ്യക്തമാക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മാറിയിരിക്കുകയാണ്. ഈ സമയത്ത് കാലം എന്താണോ ആവശ്യപ്പെടുന്നത് ആ റോൾ ഏറ്റെടുക്കാൻ നമ്മൾ തയ്യാറാകുകയാണ് വേണ്ടതെന്നും മിലിന്ദ് ദിയോറ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഈ വർഷം ആദ്യമായിരുന്നു മുംബൈ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് ആയി മിലിന്ദ് ദിയോറയെ നിയമിച്ചത്.

advertisement

'എന്റെ റിപ്പോർട്ട് ആലഞ്ചേരിക്ക് അനുകൂലമായിരുന്നില്ല': മാര്‍ ജേക്കബ് മാനത്തോടത്ത്

മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടു ദിവസങ്ങൾക്ക് ഉള്ളിലായിരുന്നു രാഹുൽ ഗാന്ധിയുടെ രാജി. ലോക്സഭ തെരഞ്ഞെടുപ്പിൽ മിലിന്ദ് ദിയോറ ദക്ഷിണ മുംബൈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ശിവസേനയുടെ അരവിന്ദ് സാവന്തിനോട് പരാജയപ്പെടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിൽ വീണ്ടും രാജി; മിലിന്ദ് ദിയോറ മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു