'എന്റെ റിപ്പോർട്ട് ആലഞ്ചേരിക്ക് അനുകൂലമായിരുന്നില്ല': മാര്‍ ജേക്കബ് മാനത്തോടത്ത്
Last Updated:
വൈദികരുടെ വികാരങ്ങള്‍ പരിഗണിക്കണം. അവരുടെ പ്രശ്നങ്ങള്‍ സിനഡില്‍ പരിഹരിക്കുമെന്നും ബിഷപ്പ് മാനത്തോടത്ത്.
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വൈദികരും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി അപ്പോസ്തലിക് അഡ്മിനിസ്ര്ടേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്ത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നില്ല താന്‍ നല്‍കിയതെന്നാണ് മാനത്തോടത്ത് വ്യക്തമാക്കിയിരിക്കുന്നത്. വൈദികരുടെ വികാരങ്ങള്‍ പരിഗണിക്കണം. അവരുടെ പ്രശ്നങ്ങള്‍ സിനഡില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റില്‍ പൊതു സിനഡ് കൂടും. അതില്‍ അതിരൂപതയിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്യും. വത്തിക്കാനില്‍ നിന്നെത്തിയതിനു സേഷം സഹായമെത്രാനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും മാര്‍ ജേക്കബ് മാനത്തോടത്ത് വ്യക്തമാക്കി.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതാ അധ്യക്ഷ സ്ഥാനം തിരികെ നല്‍കിയിരുന്നു. ഇതിനി പിന്നാലെ സഹായമെത്രാന്മാരെയും നീക്കി. ഇതിനെതിരെയാണ് വൈദികര്‍ പരസ്യമായി രംഗത്തെത്തിയത്. കര്‍ദിനാള്‍ രാത്രിയില്‍ സഭാ ആസ്ഥാനത്തെത്തി ചുമതലയേറ്റതിനെ വിമര്‍ശിച്ചും വൈദികര്‍ രംഗത്തെത്തിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2019 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ റിപ്പോർട്ട് ആലഞ്ചേരിക്ക് അനുകൂലമായിരുന്നില്ല': മാര്‍ ജേക്കബ് മാനത്തോടത്ത്


