TRENDING:

കേരളത്തിലെ വന്ദേഭാരതിൽ ആളില്ലേ? കോണ്‍ഗ്രസിന്റെ വാദത്തെ പൊളിച്ചടുക്കി കേന്ദ്ര റെയില്‍വേ മന്ത്രി

Last Updated:

സീറ്റും യാത്രക്കാരും തമ്മിലുള്ള അനുപാത നിരക്കുമായി ബന്ധപ്പെട്ടതാണ് ഒക്യുപെന്‍സി. യാത്രക്കാരുടെ ആകെ കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വന്ദേഭാരത് ട്രെയിനുകളിലെ ശരാശരി ഒക്യുപന്‍സി നിരക്ക് 50 ശതമാനമാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ പൊളിച്ചടുക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലെ ശരാശരി ഒക്യുപന്‍സി 98 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
വന്ദേഭാരത്
വന്ദേഭാരത്
advertisement

"കോണ്‍ഗ്രസിന്റെ നുണകള്‍ക്ക് മറുപടി നല്‍കേണ്ട സമയമാണിത്. മെയ് 7ലെ വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപന്‍സി നിരക്ക് 98 ശതമാനമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ട്രെയിനിലെ ഒക്യുപന്‍സി 103 ശതമാനമാണ്. വന്ദേഭാരത് ട്രെയിനുകള്‍ നിര്‍ത്തലാക്കണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്?," അദ്ദേഹം എക്‌സിലിട്ട പോസ്റ്റില്‍ പറഞ്ഞു.

സീറ്റും യാത്രക്കാരും തമ്മിലുള്ള അനുപാത നിരക്കുമായി ബന്ധപ്പെട്ടതാണ് ഒക്യുപെന്‍സി. യാത്രക്കാരുടെ ആകെ കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.

ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) വെബ്‌സൈറ്റിലെ ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍ തങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വന്ദേഭാരതില്‍ ഏറ്റവും കുറവ് ഒക്യുപന്‍സിയെന്ന കാര്യം വ്യക്തമായതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് വക്താക്കള്‍ ആരോപിച്ചത്.

advertisement

ഇതില്‍ നിന്നും ഭൂരിഭാഗം സീറ്റും ശൂന്യമായോ അല്ലെങ്കില്‍ ഭാഗികമായ സീറ്റുകളില്‍ മാത്രം യാത്രക്കാരുള്ള രീതിയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ ഓടുന്നതെന്ന് കണ്ടെത്തിയെന്നും കേരളത്തിലെ കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞിരുന്നു.

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള വിവരങ്ങളാണ് കോണ്‍ഗ്രസ് പഠനവിധേയമാക്കിയത്. വിശകലനത്തിനായി ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ടിക്കറ്റ് വിവരങ്ങള്‍ ശേഖരിച്ച പാര്‍ട്ടി തത്കാല്‍ ബുക്കിംഗുകള്‍ ഒഴിവാക്കിയിരുന്നു.

അവധിക്കാല ബുക്കിംഗുകള്‍ വര്‍ധിച്ചെങ്കിലും ആ വര്‍ധനവ് വന്ദേഭാരത് ടിക്കറ്റുകളില്‍ കാണുന്നില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സാമ്പത്തികമായ മുന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വന്ദേഭാരത് ടിക്കറ്റിന് ആവശ്യക്കാരേറെയാണ്. എന്നാല്‍ സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന പ്രദേശത്ത് വന്ദേഭാരത് ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

advertisement

മുംബൈ-സോളാപൂര്‍ വന്ദേഭാരതില്‍ 277 സീറ്റുകളാണ് കാലിയായി കിടക്കുന്നത്. എന്നാല്‍ ഈ റൂട്ടിലുള്ള മറ്റെല്ലാ ട്രെയിനുകളിലെ എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. പല ട്രെയിനിലും നീണ്ട വെയിറ്റിംഗ് ലിസ്റ്റുമുണ്ടായിരുന്നു. അതായത് ചെലവുകൂടുതലുള്ള വന്ദേഭാരതിനെക്കാള്‍ മറ്റ് ട്രെയിനുകള്‍ക്കാണ് യാത്രക്കാരേറെയെന്ന കാര്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

സാധാരണ യാത്രക്കാര്‍ക്ക് വന്ദേഭാരത് ടിക്കറ്റ് നിരക്ക് താങ്ങാനാകുമോ എന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചോദിച്ചു. നമ്മുടെ രാജ്യത്തെ ഒരുവിഭാഗം പേര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വന്ദേഭാരത് ട്രെയിനുകള്‍ മോശമാണെന്നല്ല പറയുന്നത്. ഇതിനെല്ലാം വേണ്ടത് സാമ്പത്തിക വളര്‍ച്ചയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

advertisement

നിലവില്‍ 102 വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസുകള്‍ രാജ്യത്തോടിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഏകദേശം 15 ലക്ഷത്തിലധികം പേരാണ് വന്ദേഭാരതില്‍ യാത്ര ചെയ്തത്. ഇതില്‍ നിന്നും ട്രെയിനിന്റെ സ്വീകാര്യത വ്യക്തമാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2024 മെയ് 7ന് വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപന്‍സി നിരക്ക് 98 ശതമാനം ആയിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മെയ് 7 വരെയുള്ള കണക്ക് പ്രകാരം ട്രെയിനിന്റെ ശരാശരി ഒക്യുപന്‍സി 103 ശതമാനമാണ്. 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപന്‍സി നിരക്ക് 96ശതമാനത്തിന് മുകളിലായിരുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിലെ വന്ദേഭാരതിൽ ആളില്ലേ? കോണ്‍ഗ്രസിന്റെ വാദത്തെ പൊളിച്ചടുക്കി കേന്ദ്ര റെയില്‍വേ മന്ത്രി
Open in App
Home
Video
Impact Shorts
Web Stories