ഒരു രഹസ്യ നീക്കത്തിന്റെ ഭാഗമായിരുന്ന ചന്ദ്ര ശേഖറിനെ മഞ്ഞുമലയിടിഞ്ഞാണ് കാണാതായത്. 1984 മേയ് 29നായിരുന്നു അപകടം സംഭവിച്ചത്. മഞ്ഞുമലയിടിച്ചിൽ 18 സൈനികരാണ് വീരമൃത്യു വരിച്ചത്. 14 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇനിയും മൂന്നു പേരുടെ മൃതദേഹം കിട്ടാനുണ്ട്.
19 കുമാവോൺ ബറ്റാലിയനിലെ അംഗമായിരുന്നു ചന്ദ്ര ശേഖര്‍. സിയാച്ചിൻ മലനിരകൾ ഇന്ത്യ കൈവശമാക്കിയ ഓപ്പറേഷൻ മേഘ്ദൂതിന്റെ ഭാഗമായിരുന്നു ചന്ദ്ര ശേഖറും.
Also Read-Accident | നദീതടത്തിലേക്ക് ബസ് മറിഞ്ഞ് 6 ഐടിബിപി ജവാൻമാർക്ക് വീരമൃത്യു
advertisement
സിയാച്ചിൻ മലനിരകളിലെ പതിവ് തിരച്ചിലിനിടെ ഒഴിഞ്ഞു കിടക്കുന്ന ബങ്കറിനടുത്തുനിന്നാണ് ചന്ദ്ര ശേഖറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയൽ നമ്പർ വഴിയാണ് ചന്ദ്ര ശേഖറാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാന്തി ദേവിയെയും മറ്റു കുടുംബാംഗങ്ങളെയും സൈന്യം ഈ വിവരമറിയിച്ചു.