വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. മണിപ്പൂരിലും അരുണാചലിലും ബി.ജെ.പിയാണ് ഭരണകക്ഷി. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മേഘാലയയിലും നാഗലാന്‍ഡിലും ഘടകകക്ഷികളുമായി ചേര്‍ന്ന് ബി.ജെ.പി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്ന മിസോറാം മാത്രം കൈപ്പിടിയിലൊതുങ്ങിയില്ല.
ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തെ പുറത്താക്കി മിസോറാമില്‍ എം.എന്‍.എഫ് അധികാരത്തില്‍ എത്തിയതോടെ ഒരുകാലത്ത് ബാലികേറാമലയായിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ബി.ജെ.പി ഉയര്‍ത്തിയ മുദ്രാവാക്യം വിജയിച്ചു. എം.എന്‍.എഫുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെങ്കിലും കോണ്‍ഗ്രസിനെ തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യം വിജയിപ്പിക്കാനായെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
advertisement
Also Read തെലങ്കാനയിൽ ടി ആർ എസ്; മിസോറാമിൽ എം എൻ എഫ്
പടലപ്പിണക്കങ്ങളും അധികാരവടംവലിയുമൊക്കെയാണ് മിസോറാമില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായത്. ഇതുവരെ പുറത്തുവന്ന ഫലം അനുസരിച്ച് എം.എന്‍എഫ് 24 സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.
