TRENDING:

മോദി അഞ്ചു വർഷം ഭരിച്ചത് 15 ആളുകൾക്ക് വേണ്ടി മാത്രമെന്ന് രാഹുൽ ഗാന്ധി

Last Updated:

കഴിഞ്ഞ അഞ്ചുവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിച്ചത് തന്‍റെ 15 സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൃഷ്ണഗിരി: കഴിഞ്ഞ അഞ്ചുവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിച്ചത് തന്‍റെ 15 സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വലിയ തുക ലോണെടുത്ത വിജയ് മല്യയെ പോലെയുള്ള ആളുുകൾ ഇപ്പോഴും ജയിലിനു പുറത്താണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിജയ് മല്യ, നിരവ് മോദി എന്നിവരെ പോലെയുള്ള ആളുകൾ വൻതുക ലോണെടുത്തതിനു ശേഷം അത് അടയ്ക്കാൻ തയ്യാറാകാതെ രാജ്യം വിട്ട് ഓടിപ്പോയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
advertisement

രാജ്യത്തെ പറ്റിച്ചു കടന്നുകളഞ്ഞ ഒരാൾ പോലും ജയിലിലില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒരു കർഷകൻ പോലും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിന്‍റെ പേരിൽ ജയിലിൽ കിടക്കില്ല. ഒരേ കുറ്റത്തിന് പണമുള്ളവർ ജയിലിൽ പോകാത്തതും പാവപ്പെട്ടവർ ജയിലിൽ പോകുന്നതും ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവ് മോദിക്ക് 35,0000 കോടി രൂപയാണ് നൽകിയത്. മെഹുൽ ചോക്സിക്ക് 35,000 കോടി രൂപയും വിജയ് മല്യയ്ക്ക് 10,000 കോടി രൂപയും നൽകി. കഴിഞ്ഞ അഞ്ചു വർഷക്കാലം മോദി സർക്കാർ പ്രവർത്തിച്ചത് 15 പേർക്ക് വേണ്ടി മാത്രമാണ്. ആ 15 പേരെ നിങ്ങൾക്ക് അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

advertisement

സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് വിലക്കണം; രാഷ്ട്രപതിക്ക് അയച്ച കത്തിനെ ചൊല്ലി തർക്കം

അതിൽ അനിൽ അംബാനി, മെഹുൽ ചോക്സി, നിരവ് മോദി എന്നിവർ മോദിയുടെ സുഹൃത്തുക്കളാണ്. കൃഷ്ണഗിരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുള്ള ന്യായ് സ്കീമിനെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു.

ടെക്സ്റ്റൈൽ, സിൽക് ഹബ് ആയ തിരുപ്പൂരും കാഞ്ചിപുരവും പൂർവ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയും യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പുർ ഭരണത്തിന് കീഴിൽ വരാൻ തമിഴ് നാടിനെ താനും തന്‍റെ പാർട്ടിയും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താമസിയാതെ തന്നെ എം.കെ സ്റ്റാലിൻ തമിഴ് നാടിന്‍റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മോദി അഞ്ചു വർഷം ഭരിച്ചത് 15 ആളുകൾക്ക് വേണ്ടി മാത്രമെന്ന് രാഹുൽ ഗാന്ധി