advertisement

സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് വിലക്കണം; രാഷ്ട്രപതിക്ക് അയച്ച കത്തിനെ ചൊല്ലി തർക്കം

Last Updated:

സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയ കത്തിൽ ഒപ്പുവെച്ചിട്ടില്ലെന്ന് രണ്ട് മുൻ സേനാമേധാവികൾ വ്യക്തമാക്കി. ഇതോടെയാണ് കത്തിനെച്ചൊല്ലി തർക്കം ഉടലെടുത്തത്.

ന്യൂഡൽഹി: സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍സൈനിക ഉദ്യോഗസ്ഥർ അയച്ച കത്തിനെ ചൊല്ലി തർക്കം. കത്ത് അയച്ചിട്ടില്ലെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നും കരസേന മുൻ മേധാവി ജനറൽ എസ്.എഫ് റോഡ്രിഗസ് പറഞ്ഞു. കത്തിൽ ഒപ്പുവെച്ചിട്ടില്ലെന്ന് മുൻ വ്യോമസേനാ മേധാവി എൻ.സി സൂരി മുല്ല തമാക്കി വ്യക്തമാക്കി. എന്നാൽ കത്തിൽ ഒപ്പുവെച്ചെന്നാണ് നാവികസേന മുൻ മേധാവി അഡ്മിറൽ സൂരീഷ് മേത്ത പറയുന്നത്. കര - നാവിക - വ്യോമസേനകളിലെ എട്ട് മുന്‍മേധാവിമാര്‍ ഉള്‍പ്പടെ 150ല്‍ അധികം ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
സൈന്യത്തെ തെരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സായുധ സേനയിലെ മുൻ ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. യോഗി ആദിത്യനാഥ്‌ അടക്കമുള്ളവർ സൈന്യത്തിന്റെ പേരിൽ വോട്ടു തേടുന്നതിനായി നടത്തുന്ന പ്രസ്താവനകൾ തടയണമെന്നാവശ്യപ്പെട്ട് ഇവർ രാഷ്ട്രപതിക്ക് കത്തയയ്ക്കുകയായിരുന്നു. സൈന്യവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. 156 മുൻ സൈനിക ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പ് വച്ചത്. കത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിട്ടുണ്ട്.
സൈന്യത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് പരാതിയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ
അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ ഉൾപ്പടെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന തരത്തിലാണ് ചില രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്ഥാനിൽനിന്ന് മടങ്ങിയെത്തിയ എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പടെയുള്ളവരുടെ ചിത്രം ഉപയോഗിച്ച് വോട്ട് തേടുന്ന പ്രവണതയും വർദ്ധിച്ചുവരുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് വിലക്കണം; രാഷ്ട്രപതിക്ക് അയച്ച കത്തിനെ ചൊല്ലി തർക്കം
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement