ആർഎസ്എസ് എല്ലാ സർക്കാരുകളുമായും നല്ല ഏകോപനം നിലനിർത്തുന്നുണ്ടെന്നും എന്നാൽ ആർഎസ്എസ് ആണ് എല്ലാം തീരുമാനിക്കുന്നത് എന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെയൊരു കാര്യം സാധ്യമല്ലെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.
"ഞാൻ ശാഖ നടത്തുന്നു, അതുകൊണ്ട് ഞാൻ അതിൽ വിദഗ്ദ്ധനാണ്. അവർ സംസ്ഥാനം ഭരിക്കുന്നു, അതിനാൽ അവർ അതിൽ വിദഗ്ധരാണ്. ഞങ്ങൾക്ക് ഉപദേശം നൽകാൻ മാത്രമേ കഴിയൂ," അദ്ദേഹം പറഞ്ഞു. മറുവശത്ത് ഒരു പ്രശ്നമുണ്ടെങ്കിൽ, ആർഎസ്‌എസ് അവരുടെ ആഗ്രഹങ്ങളെ മാനിച്ചുകൊണ്ട് സ്വയം നിയന്ത്രിക്കുന്നു.ചെറുകിട സംഘടനകളും ട്രേഡ് യൂണിയനുകളും പലപ്പോഴും കേന്ദ്ര സർക്കാരുമായി തർക്കത്തിലാണെന്നും തൊഴിലാളി സംഘടനകളും സർക്കാരും പാർട്ടിയും ഒരേ നിലപാടിൽ നിൽക്കുന്നത് അപൂർവമാണെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. സ്വയംസേവകർ സത്യസന്ധതയോടെയാണ് പ്രവർത്തിക്കുന്നത് - അവർ 'ഇസ'ങ്ങളിൽ വിശ്വസിക്കുന്നില്ല. സംഘം ഒരു പാർട്ടിയെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഏതെങ്കിലും പാർട്ടി ആർഎസ്എസന്റെ സഹായം തേടുകയാണെങ്കിൽ, സ്വയംസേവകർ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല, സംഘത്തിന്റെ മാർഗനിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement