"പരിചയസമ്പന്നരായ വാക്സിൻ നിർമാതാക്കൾ, ഫാർമ കമ്പനികൾ, ആർ & ഡി സ്ഥാപനങ്ങൾ അല്ലെങ്കിൽ ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് കിറ്റ് നിർമാതാക്കൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യം പ്രകടിപ്പിക്കുന്ന കമ്പനികൾക്ക് അത്തരം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ മുൻ പരിചയം ഉണ്ടായിരിക്കണം. അത് വിജയകരമായി നടപ്പിലാക്കിയവർ ആയിരിക്കണം. കുറഞ്ഞത് ഒരു ലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം'', ഐസിഎംആർ പ്രസ്താവനയിൽ പറഞ്ഞു.
മങ്കി പോക്സിനെതിരെ 2019, 2022 വർഷങ്ങളിൽ ഒരു വാക്‌സിനും പ്രത്യേക ചികിത്സയും അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ പ്രതിരോധ നടപടികൾ ഇതുവരെ വ്യാപകമായി ലഭ്യമല്ലെന്നും ഐസിഎംആർ പറഞ്ഞു. നിലവിലുള്ളത് ഇരട്ട ഡോസ് വാക്സിനാണ്. എന്നാൽ ഈ വാക്‌സിൻ വേണ്ടത്ര ലഭിക്കുന്നില്ല. കുരങ്ങുപനി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി വാക്‌സിനേഷന്റെ സാധ്യതകൾ വിലയിരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും ഐസിഎംആർ പറഞ്ഞു.
advertisement
കോവാക്സിന് സമാനമായി, കുരങ്ങുപനി വൈറസിനുള്ള റോയൽറ്റി നൽകാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കുമായി സഹകരിച്ചാണ് കൊവിഡ്-19-നെ പ്രതിരോധിക്കാനുള്ള കോവാക്സിൻ ഇന്ത്യ വികസിപ്പിച്ചത്.
വസൂരി പ്രതിരോധ വാക്‌സിനുകളും കുരങ്ങുപനിക്കെതിരെ സംരക്ഷണം നല്‍കുമെന്ന് കണ്ടെത്തിയിരുന്നു. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ബവേറിയന്‍ നോര്‍ഡിക് കമ്പനിയായ ബവേറിയന്‍ നോര്‍ഡിക് കുരങ്ങുപനി വൈറസിനും വസൂരിക്കുമുള്ള ജിന്നിയോസ് എന്ന വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 2015 ല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അപൂര്‍വ വൈറസിനുള്ള വാക്‌സിന്‍ ആയി ജിന്നിയോസിന്റെ ഉപയോഗം അംഗീകരിച്ചിട്ടുണ്ട്. വസൂരിക്ക് കാരണമാകുന്ന വേരിയോള വൈറസുമായി കുരങ്ങുപനി വൈറസിന് അടുത്ത ബന്ധമുള്ളതു കൊണ്ട് വസൂരി വാക്‌സിനുകള്‍ക്ക് കുരങ്ങുപനിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ മികച്ച ആരോഗ്യസംരക്ഷണ ഏജന്‍സിയായ സിഡിസി പറയുന്നു.
കുരങ്ങു പനി ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പഖ്യാപിച്ചിരുന്നു. ആഗോള തലത്തിൽ കുരങ്ങ് പനി പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മങ്കിപോക്‌സ് വ്യാപനം അസാധാരണവും ആശങ്കയുണ്ടാക്കുന്നതുമാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാകാം രോഗം വ്യാപിച്ചതെന്നാണ് നിഗമനം. കുരങ്ങുപനി ഉള്ളവർക്ക് തീവ്രമായ തലവേദന, പനി, നടുവേദന, പേശി വേദന, ക്ഷീണം, ലിംഫ് നോഡുകളിൽ ഉണ്ടാകുന്ന വീക്കം എന്നിവയും അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ അഞ്ച് ദിവസം വരെ നീണ്ടുനിന്നേക്കാം.