TRENDING:

Prithviraj | മുല്ലപ്പെരിയാർ: തമിഴ്നാട്ടിൽ നടൻ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

Last Updated:

പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്​വുരിമൈ കക്ഷി ആവശ്യപ്പെട്ടു...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: മുല്ലപ്പെരിയാർ ഡാം (Mullapperiyar Dam) പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകരാണ് പൃഥ്വിരാജി​ന്‍റെ കോലം കത്തിച്ചത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് (Prithviraj) നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി പറഞ്ഞു. പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും വേൽമുരുകൻ ആവശ്യപ്പെട്ടു.
പൃഥ്വിരാജ്
പൃഥ്വിരാജ്
advertisement

ഭാവിയിൽ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുൻപും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒറ്റക്കെട്ടായ താരങ്ങൾ ഇവിടെയും ഈ വിഷയത്തിൽ തുടക്കത്തിലേ മുന്നോട്ടു വന്നിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

125 വർഷം പിന്നിട്ടു നിൽക്കുന്ന അണക്കെട്ട് പരിധിയിൽ കവിഞ്ഞ് നിറഞ്ഞാൽ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകൾക്ക് മേൽ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്.

advertisement

നടൻ പൃഥ്വിരാജ് സുകുമാരൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന്റെ പരിഭാഷ ചുവടെ വായിക്കാം:

"വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവർത്തന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!"

Also Read- Mullaipperiyar | മുല്ലപ്പെരിയാര്‍ ചര്‍ച്ചകളില്‍ വീണ്ടും; 2006 മുതലുള്ള നിലപാടുമായി ഫേസ്ബുക്ക് കുറിപ്പുമായി വി എസ് അച്യുതാനന്ദന്‍

advertisement

"മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നമ്മുടെ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

#DecommissionMullaperiyarDam

#SaveKerala"

ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

"ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം. ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി. 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല.

advertisement

#savekerala

#decommissionmullaperiyardam"

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

മലയാളം വാർത്തകൾ/ വാർത്ത/India/
Prithviraj | മുല്ലപ്പെരിയാർ: തമിഴ്നാട്ടിൽ നടൻ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു
Open in App
Home
Video
Impact Shorts
Web Stories