മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. യാത്ര സമയം ഗണ്യമായി കുറയ്ക്കുന്നതുകൊണ്ട്, ഇതുവഴി ആളുകൾക്ക് പ്രതിവർക്ഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ. യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.
advertisement
അപകടങ്ങളും, പൊതുജനങ്ങൾക്ക് മറ്റു തടസങ്ങളും ഉണ്ടാകാതിരിക്കാനാണ് മുംബൈ പോലീസ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 18,000 കോടി രൂപ ചെലവഴിച്ചാണ് മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. മുംബൈയിലെ സെവ്‌രിയിൽ നിന്ന് ആരംഭിച്ച് റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ നവാ ഷെവയിൽ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. 16.50 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമായാണ് ഈ ആറുവരി കടൽപ്പാലം സ്ഥിതിചെയ്യുന്നത്. മൾട്ടി ആക്‌സിൽ ഹെവി വാഹനങ്ങൾ, ട്രക്കുകൾ, മുംബൈ ഭാഗത്തേക്ക് പോകുന്ന ബസുകൾ എന്നിവയ്ക്ക് ഈസ്റ്റേൺ ഫ്രീവേയിൽ പ്രവേശനമുണ്ടായിരിക്കില്ല. നേരത്തെ