Also Read-Pulwama Terror Attack | 40 സൈനികരുടെ ജീവനെടുത്ത ഭീകാരക്രമണത്തിന് രണ്ട് വർഷം; രക്തസാക്ഷികൾക്ക് ആദരം
ചിതയെരിഞ്ഞ് തുടങ്ങിയപ്പോഴാണ് പൊലീസ് സ്ഥലത്തെത്തി പാതി ദഹിച്ച മൃതദേഹങ്ങൾ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചത്. പൊലീസിനെ കണ്ടെതും ഇവരുടെ കുടുബാംഗങ്ങൾ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ദമ്പതികളുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ദഹിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചാണ് സ്ഥലത്തെത്തി മൃതദേഹങ്ങൾ വീണ്ടെടുത്തതെന്നാണ് സാന്ദ് കബീർ നഗർ എസ്പി കൗസ്തുഭ് അറിയിച്ചത്.
advertisement
ഗ്രാമവാസികൾ പറയുന്നതനുസരിച്ച് വിവാഹിതരായ ശേഷം കാഞ്ചനും സാഗറും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തങ്ങളുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നായിരുന്നു ഈ കടുംകൈ അവര്‍ ചെയ്തത് എന്നാണ് പ്രദേശവാസികളുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ആവശ്യമുണ്ടെന്നാണ് എസ്പി അറിയിച്ചത്.
Also Read-യുപിയില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷയായി പാകിസ്ഥാനി വനിത; വിവാദങ്ങൾക്കൊടുവിൽ അറസ്റ്റ്
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ല എന്നും എസ്പി വ്യക്തമാക്കി. പൊലീസ് പറയുന്നതനുസരിച്ച് ധൻഘട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന മുദാദി ഗ്രാമവാസികളായ കാഞ്ചനും സാഗറും ദീർഘനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സാഗറിന്‍റെ വീട്ടിലെത്തിയ കാഞ്ചൻ, അയാളെക്കൊണ്ട് തന്‍റെ നെറ്റിയിൽ സിന്ദൂരം ചാർത്തിച്ച് വിവാഹിതയായി എന്നാണ് ഗ്രാമവാസികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നത്.
എന്നാല്‍ ബന്ധത്തെ എതിർത്ത ഇരുവരുടെയും വീട്ടുകാർ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു എന്നും പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം വീട്ടുകാർ എതിർത്ത സങ്കടത്തിൽ സാഗറും കാഞ്ചനും വിഷം കഴിച്ചതാണെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഏതായാലും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
