'ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കറിന്റെ' ഭാഗമായ ഈ ഡാറ്റ പ്രധാനമന്ത്രി മോദിയുടെ സുസ്ഥിരമായ “ആഭ്യന്തര ജനപ്രീതി”യും “വളരുന്ന അന്താരാഷ്ട്ര അംഗീകാരവും” അടിവരയിടുന്നു.
സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങും രണ്ടാം സ്ഥാനം പങ്കിട്ടു. ഇരുവർക്കും 62 ശതമാനം അംഗീകാര റേറ്റിംഗ് ലഭിച്ചു. 2026 മാർച്ച് 2 നും മാർച്ച് 8 നും ഇടയിൽ ശേഖരിച്ച പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഏറ്റവും പുതിയ ഡാറ്റ. ഇത് ഓരോ രാജ്യത്തെയും മുതിർന്നവർക്കിടയിൽ ഏഴ് ദിവസത്തെ ലളിതമായ മൂവിംഗ് ശരാശരിയെ അധികരിച്ചുളളതാണ്.
advertisement
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 39 ശതമാനം അംഗീകാര റേറ്റിംഗ് ലഭിച്ചു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് 24 ശതമാനം മാത്രമാണ് അംഗീകാര റേറ്റിംഗ്. പട്ടികയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഏറ്റവും താഴ്ന്ന റാങ്കിലുള്ള നേതാക്കളിൽ ഒരാളാണ്. 17 ശതമാനം അനുകൂല റേറ്റിംഗും 75 ശതമാനം പ്രതികൂല റേറ്റിംഗും ഇദ്ദേഹത്തിന് ലഭിച്ചു.
ട്രാക്കറിലെ എല്ലാ കണക്കുകളും ഏഴ് ദിവസത്തെ സിമ്പിൾ മൂവിംഗ് ആവറേജിനെ അടിസ്ഥാനമാക്കിയുളളതാണ്. ഇത് പൊതുജനവികാരത്തിലെ ഹ്രസ്വകാല പ്രവണതകൾ പ്രതിഫലിപ്പിക്കുന്നതായും മോർണിംഗ് കൺസൾട്ട് അഭിപ്രായപ്പെട്ടു. മോദിയുടെ മൊത്തത്തിലെ അംഗീകാരം ശ്രദ്ധേയമായി തുടരുന്നു. പ്രതികരിച്ചവരിൽ 26 ശതമാനം പേർ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്. സർവേയിൽ ഉൾപ്പെട്ട മറ്റ് പല നേതാക്കളുടെയും നിലവാരത്തേക്കാൾ വളരെ കുറവാണ് ഇത്.
2025 ജൂലൈയിൽ പുറത്തുവന്ന മറ്റൊരു റിപ്പോർട്ടിനു പിന്നാലെ സ്ഥിരമായ ലീഡ് നിലനിർത്തുകയാണ് മോദി. '75 ശതമാനം അംഗീകാര റേറ്റിംഗ്' ഉള്ള പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും ജനപ്രിയ ജനാധിപത്യ നേതാവായി 'ആധിപത്യം' പുലർത്തുന്നതായും ഈ രേഖകൾ തെളിയിക്കുന്നു.
2025 ജൂലൈയിലെ മുൻ റിപ്പോർട്ടിലെ പ്രവണതയെ പിന്തുണയ്ക്കുന്നതാണ് ഈ റിപ്പോർട്ട്. അന്നും ലോകത്തിലെ ഏറ്റവും ജനപ്രിയ ജനാധിപത്യ നേതാവായി മോദിയെ പ്രബല സ്ഥാനത്ത് എത്തിച്ച റിപ്പോർട്ടിൽ അദ്ദേഹത്തിന് 75 ശതമാനം അംഗീകാര റേറ്റിംഗ് ഉണ്ടായിരുന്നു. ആ സമയത്ത്, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ് 59 ശതമാനവുമായി തൊട്ടുപിന്നാലെ എത്തിയപ്പോൾ, അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി 57 ശതമാനവുമായി മൂന്നാം സ്ഥാനത്തെത്തി.
Summary: Prime Minister Narendra Modi has once again emerged as the world's most popular democratic leader. Modi topped a global approval survey with a 68 per cent rating. The latest findings, released by US-based data analytics firm Morning Consult, put him well ahead of leaders of other major economies around the world
