TRENDING:

'വിദ്യാർത്ഥികളെ പശുക്കളെക്കുറിച്ച് ബോധവാൻമാരാക്കാൻ'; ദേശീയ പശുശാസ്ത്ര പരീക്ഷ ഫെബ്രുവരി 25ന്

Last Updated:

പരീക്ഷാഫലം പെട്ടെന്നു തന്നെ പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുന്നതും ആയിരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ദേശീയതലത്തിലുള്ള പശു ശാസ്ത്ര (ഗോ വിജ്ഞാൻ) പരീക്ഷ ഈ വർഷം ഫെബ്രുരി 25ന് നടത്തുമെന്ന് സർക്കാർ. രാഷ്ട്രീയ കാമധേനു ആയോഗ് നടത്തുന്ന ആദ്യ പശു ശാസ്ത്ര പരീക്ഷയുടെ സിലബസും പുറത്തുവിട്ടു.
advertisement

പശു ശാസ്ത്ര പരീക്ഷ എല്ലാ വർഷവും നടത്തുമെന്ന് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായി കതിരിയ പറഞ്ഞു. പ്രൈമറി, സെക്കണ്ടറി, കോളേജ് തലങ്ങളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഓൺലൈൻ ആയി നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പരീക്ഷയ്ക്ക് യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല.

You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS] Facebook against suicide | 'ഞങ്ങടെ ലൈവിൽ ആത്മഹത്യ വേണ്ട': ഫേസ്ബുക്കിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച 23 വയസുകാരനെ രക്ഷിച്ച് ഫേസ്ബുക്ക് ടീം [NEWS]

advertisement

'നാടൻ പശുക്കളെക്കുറിച്ച് യുവജനങ്ങൾക്കിടയിലും മറ്റെല്ലാ പൗരൻമാർക്കിടയിലും അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പശു ശാസ്ത്രത്തെക്കുറിച്ച് ദേശീയതലത്തിൽ പരീക്ഷ നടത്താൻ രാഷ്ട്രീയ കാമധേനു ആയോഗ് തീരുമാനിച്ചതെന്ന് കതിരിയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി പശു ശാസ്ത്രത്തെക്കുറിച്ച് സിലബസും ആയോഗ് തയ്യാറാക്കി കഴിഞ്ഞു.

പശുവിനെക്കുറിച്ച് നിരവധി കാര്യങ്ങൾ അറിയാൻ പരീക്ഷ എഴുതുന്നതിലൂടെ കഴിയുമെന്ന് ആയോഗ് പറഞ്ഞു. പശുവിന്റെ വ്യവസായ സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഇത് ജനങ്ങളെ ബോധവാൻമാരാക്കുമെന്നും ആയോഗ് പറഞ്ഞു. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റിൽ ആയിരിക്കും സിലബസ് ലഭിക്കുക.

advertisement

പരീക്ഷാഫലം പെട്ടെന്നു തന്നെ പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുന്നതും ആയിരിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരകർഷക മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ആർ‌കെ‌എ 2019 ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ ആരംഭിച്ചത്. പശുക്കളുടെ സംരക്ഷണവും വികസനവും ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
'വിദ്യാർത്ഥികളെ പശുക്കളെക്കുറിച്ച് ബോധവാൻമാരാക്കാൻ'; ദേശീയ പശുശാസ്ത്ര പരീക്ഷ ഫെബ്രുവരി 25ന്
Open in App
Home
Video
Impact Shorts
Web Stories