ബുധനാഴ്ച ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മീഷന്റെ യോഗത്തിൽ ഇതുസംബന്ധിച്ച രൂപരേഖ തയാറാക്കിയെന്നാണ് വിവരം. വോട്ടർ പട്ടികയിൽ ഇടം നൽകാൻ ഏതെല്ലാം രേഖകൾ സ്വീകരിക്കാമെന്ന വിഷയത്തിലും ചർച്ച നടന്നു. പ്രാദേശികമായ രേഖകൾ അടക്കം സ്വീകരിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഉടൻ അന്തിമ തീരുമാനമെടുക്കും.
എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു. തയാറെടുപ്പുകൾ സംബന്ധിച്ച് വിപുലമായ ചർച്ച നടന്നു. ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അവിടത്തെ തീവ്ര വോട്ടർപട്ടിക പുതുക്കൽ സംബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചടക്കം മറ്റ് സംസ്ഥാനങ്ങളിലെ ഓഫീസർമാരും പവർ പോയിന്റ് പ്രസന്റേഷനിലൂടെ കാര്യങ്ങൾ വിശദീകരിച്ചു.
advertisement
കേരളം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ 2002ലും, അസാമിലും തമിഴ്നാട്ടിലും 2005ലുമാണ് അവസാനമായി തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടത്തിയത്. മരിച്ചവരുടെ പേരുകൾ, സ്ഥിരതാസം മറ്റൊരിടത്തേക്ക് മാറിയവർ, ഇരട്ട വോട്ടുകൾ, പൗരന്മാർ അല്ലാത്തവർ എന്നിവരെയാകും വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കുക.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുതുക്കാൻ ബിഹാറിൽ 12-ാം രേഖയായി ആധാർ കാർഡ് സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.