നിരോധിത സിപിഐ (മാവോയിസ്റ്റ്) ഏരിയാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ സംഭവ സ്ഥലത്തിന് സമീപം കണ്ടെത്തി. മരിച്ച സുക്ക സിംഗ് പോലീസിന്റെ ഏജന്റായി പ്രവർത്തിക്കുന്നുവെന്ന് ലഘുലേഖയിൽ നക്‌സലുകൾ ആരോപിച്ചിരുന്നു.
“നാരായൺപൂർ ജില്ലയുടെ കീഴിലുള്ള ഛോട്ടേഡോംഗറിൽ ഇന്നലെ രാത്രി റോഹ്താദ് ഗ്രാമത്തിൽ സുക്ക സിംഗ് കച്ചലം എന്ന വ്യക്തിയെ നക്സലുകൾ കൊലപ്പെടുത്തിയതായി വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട്, പോലീസ് വിവരങ്ങൾ പരിശോധിച്ചു, രാത്രി വൈകി റോഹ്താദ് വനത്തിലേക്ക് കൊണ്ടുപോയി നക്‌സലൈറ്റുകൾ സുക്ക സിംഗ് കച്ചലത്തെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു”- എഎസ്പി പറഞ്ഞു.
advertisement
മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടത്തിനുള്ള നടപടികൾ പൂർത്തിയായതായും നക്സലുകൾക്കെതിരെ ഛോട്ടേഡോനഗർ പോലീസ് സ്റ്റേഷനിൽ ആയുധ നിയമത്തിന്റെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2019 ൽ ഛത്തീസ്ഗഡിലെ തിരിയ ഗ്രാമത്തിൽ ആറ് നക്‌സലുകളുടെയും ഒരു സിവിലിയന്റെയും ജീവൻ അപഹരിച്ച ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് നക്‌സൽ കേഡർമാരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശനിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്മക്ക സിരിഷ, അജയ് എന്ന ദുഡ്ഡു പ്രഭാകർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സിപിഐ (മാവോയിസ്റ്റ്) നക്സൽ സംഘടനകളുടെ വിവിധ മുന്നണികളിൽ പ്രവർത്തിക്കുന്നവരാണെന്ന് എൻഐഎ പറഞ്ഞു. നിരവധി അന്വേഷണങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരുടെയും അറസ്റ്റോടെ തിരിയ ഏറ്റുമുട്ടൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.