രണ്ട് മൊഡ്യൂളുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.ആദ്യ മൊഡ്യൂൾ 3 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികക്കും രണ്ടാമത്തേത് 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഏകദേശം 8 മുതൽ 10 പേജുകൾ ദൈർഘ്യമുള്ളതാകും ഓരോ മൊഡ്യൂളും. ഭീകരാക്രമണ ഭീഷണികളോട് രാഷ്ട്രങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും ദേശീയ സുരക്ഷയിൽ പ്രതിരോധ, നയതന്ത്ര, മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവ എങ്ങനെ പങ്കുവഹിക്കുന്നുവെന്നും മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഈ ക്ലാസ് റൂം മൊഡ്യൂളിന്റെ ലക്ഷ്യം.
advertisement
ഓപ്പറേഷൻ സിന്ദൂറിനു പുറമേ, പരിസ്ഥിതി ബോധമുള്ള ജീവിതത്തിനായുള്ള ഇന്ത്യയുടെ ജീവിതശൈലി പ്രചാരണമായ മിഷൻ ലൈഫിനെക്കുറിച്ചും, വിഭജനത്തിന്റെ ഭീകരതകളെക്കുറിച്ചും, ഒരു പ്രധാന ബഹിരാകാശ ശക്തിയായി രാജ്യം ഉയർന്നുവന്നതിനെക്കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
കൂടാതെ, ചന്ദ്രയാൻ, ആദിത്യ-എൽ1 തുടങ്ങിയ പ്രധാന ദൗത്യങ്ങൾ, ആക്സിയം മിഷൻ 4-ൽ ഇന്ത്യൻ വ്യോമസേന പൈലറ്റ് ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) എത്തിയതിന്റെ സമീപകാല നേട്ടം തുടങ്ങി ബഹിരാകാശത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കുന്ന തരത്തിലുള്ള മൊഡ്യൂളുകൾ അവതരിപ്പിക്കാനും എൻസിആർടി പദ്ധതിയിടുന്നുണ്ട്.