"മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഡൽഹിയിൽ എന്നെ കാണാൻ രണ്ട് പേർ വന്നതായി ഞാൻ ഓർക്കുന്നു... മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ 160 സീറ്റുകൾ ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് അവർ എന്നോട് പറഞ്ഞു. സത്യം പറഞ്ഞാൽ, തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു..." അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
"അതിനുശേഷം, ഞാൻ അവരുമായും രാഹുൽ ഗാന്ധിയുമായും ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചു. അവർക്ക് പറയാനുള്ളത് രാഹുൽ ഗാന്ധിയുടെ മുന്നിൽ വെച്ച് പറഞ്ഞു. പക്ഷേ, ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നാണ് ഞാനും രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടത്; ഇത് ഞങ്ങളുടെ വഴിയല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പോളിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള രാഹുൽ ഗാന്ധി അടുത്തിടെ വെളിപ്പെടുത്തലുകൾ നന്നായി ഗവേഷണം ചെയ്ത് രേഖപ്പെടുത്തിയതാണെന്നും ഇക്കാര്യം പരിശോധിക്കേണ്ടത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവിൽ നിന്ന് പ്രത്യേക സത്യവാങ്മൂലം ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.