കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് കുട്ടിയുടെ വ്യക്തി വിവരം പരസ്യപ്പെടാൻ കാരണമായെന്നും കമ്മീഷന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിഷയത്തില്‍ രാഹുലിനെതിരെ കേസെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Also read-‘ഞങ്ങൾക്കും ചിലത് പറയാനുണ്ട്’; 19 വർഷം മുൻപ് മണിപ്പൂരിൽ നഗ്നരായി പ്രതിഷേധിച്ച വനിതകൾ
” ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ജുവൈനല്‍ ജസ്റ്റിസ് നിയമം , 2015ന്റെ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. ഇരകളുടെ കുടുംബം സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് ഈ നിയമത്തില്‍ എടുത്ത് പറയുന്നുണ്ട്. അത് കുട്ടിയുടെ വ്യക്തി വിവരം വെളിപ്പെടാന്‍ കാരണമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്,” കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
advertisement