അദ്യം മധ്യപ്രദേശിലെ ജോതിരാദിത്യ സിന്ധ്യയ്ക്കും കമല്‍ നാഥിനുമൊപ്പമുള്ള ചിത്രമാണ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നത്. തൊട്ടടുത്തദിവസം രാജസ്ഥാനില്‍ നിന്നുള്ള സച്ചിന്‍ പൈലറ്റിനും അശോക് ഗഹലോട്ടിനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച് ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഭൂപേഷ് ബാഗല്‍, റ്റി.എസ് സിംഗ് ദിയോ, താമ്രധ്വജ് സാഹു, ചരണ്‍ ദാസ് മഹന്ദ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചവരാണ് ഈ നല് നേതാക്കളുമെന്നാണ് രാഹുല്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
advertisement
മധ്യപ്രദേശിലെ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ വാക്കുകളാണ് രാഹുല്‍ കുറിച്ചത്. 'ക്ഷമയും കാത്തിരിപ്പുമാണ് രണ്ട് ശക്തരായ പോരാളികള്‍.' മുതിര്‍ന്ന നേതാവായ കമല്‍ നാഥ് മുഖ്യമന്ത്രിയാകുമെന്നും യുവാവായ സച്ചിന്‍ തന്റെ ഊഴത്തിനായി കാത്തിരിക്കുമെന്നാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്.
'രാജസ്ഥാനിലെ നിറങ്ങളുടെ ഏകത' എന്നാണ് സംസ്ഥാന നേതാക്കൾക്കൊപ്പമുള്ള ചിത്രത്തിൽ രാഹുല്‍ കുറിച്ചത്. ഇതിനു പിന്നാലെ ഗഹലോട്ടിനെ മുഖ്യമന്ത്രിയായും സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു.
അവസാനമായി പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഛത്തീസ്ഗഡിലെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളുടെ കൂട്ടായ പരിശ്രമത്തെയാണ് രാഹുല്‍ എടുത്തു കാട്ടുന്നത്.
ഇതിനിടെ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഞായറാഴ്ച രാഹുല്‍ അന്തിമ തീരുമാനമെടുക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പി.എല്‍ പുനിയ വ്യക്തമാക്കുന്നു.
Also Read അശോക് ഗഹലോട്ട്; ഇന്ദ്രജാലം കാട്ടി മുഖ്യമന്ത്രി കസേരയിലേക്ക്
ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ നേതാക്കളുമായി മൂന്നു തവണ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടി നിരീക്ഷകന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും പി.സി.സി അധ്യക്ഷന്‍ പിഎല്‍ പുനിയയും ഗോഗത്തില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയും കോണ്‍ഗ്രസ് അധ്യക്ഷനൊപ്പമുണ്ടായിരുന്നെന്നാണ് സൂചന.
