അശോക് ഗെലോട്ട്; ഇന്ദ്രജാലം കാട്ടി മുഖ്യമന്ത്രി കസേരയിലേക്ക്
Last Updated:
ന്യൂഡൽഹി: രാജസ്ഥാന്റെ മുഖ്യമന്ത്രി കസേരയിൽ അശോക് ഗെലോട്ടിന് ഇത് മൂന്നാമൂഴം. ദീർഘകാലം പാർട്ടിയിലും ഭരണത്തിലും സുപ്രധാന പദവികൾ വഹിച്ചതിന്റെ പരിചയവുമായാണ് ഗെലോട്ട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുന്നത്. ഇന്ദ്രജാലം പാരമ്പര്യ തൊഴിലാക്കിയ കുടുംബത്തിൽ പാവപ്പെട്ട മജീഷ്യന്റെ മകനായി ജനനം. ഇപ്പോഴിതാ, അറുപത്തിയേഴാം വയസ്സിൽ ഗെലോട്ട് ഒരു മാജിക്ക് കാണിച്ചിരിക്കുന്നു. എം എൽ എമാരിൽ നല്ലൊരു പങ്കും യുവാവായ സച്ചിൻ പൈലറ്റിന് ഒപ്പമായിട്ടും രാജസ്ഥാന്റെ മുഖ്യമന്ത്രി കസേര പിടിച്ചെടുത്തു.
1971 ൽ അതിർത്തിയിൽ അഭയാർത്ഥികൾക്കു ഇടയിൽ ഊർജസ്വലതയോടെ ഓടിനടന്ന യുവാവിൽ ഭാവി നേതാവിനെ കണ്ടത് ഇന്ദിരാ ഗാന്ധി. അങ്ങനെ കൊൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ എസ് യുവിന്റെ ആദ്യ ദേശീയ പ്രസിഡന്റ ആയി. പിന്നെ സഞ്ജയ് ഗാന്ധിയുടെ അടുപ്പക്കാരൻ. 1980ൽ ജോധ്‌പൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിൽ. 82ൽ കേന്ദ്ര മന്ത്രി. പിന്നീട് പല കോൺഗ്രസ് മന്ത്രിസഭകളിലും അംഗമായി. 1998ൽ മുഖ്യമന്ത്രിയായി രാജസ്ഥാനിലേക്ക്. 2003ൽ വസുന്ധരെ രാജെസിന്ധ്യക്ക് വഴിമാറിയ ഗെലോട്ട് 2008 ൽ പദവി വീണ്ടും പിടിച്ചെടുത്തു. ഇപ്പോൾ വീണ്ടും വസുന്ധര സർക്കാരിനെ തന്നെ വീഴ്ത്തി മുഖ്യമന്ത്രി പദത്തിലെത്തി.
advertisement
കുട്ടിയായിരിക്കെ രാഹുലിനെ രസിപ്പിക്കാൻ ഒത്തിരി മന്ത്രികവിദ്യകൾ കാട്ടിയിട്ടുണ്ട് ഗെലോട്ട്. ഇപ്പോൾ മുഖ്യമന്ത്രി പദം നൽകിയതിലൂടെ രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നതും ഒരു മാജിക്കാണ്, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ ജനതയെ കോൺഗ്രസിന് ഒപ്പം നിർത്തുക എന്ന മാജിക്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2018 7:41 AM IST


