TRENDING:

25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു

Last Updated:

25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാങ്ടോക്: സിക്കിമില്‍ മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ചാ പ്രസിഡന്റ് പ്രേംസിങ് തമാങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുന്നത്. പല്‍ജോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. നേപ്പാളി ഭാഷയില്‍ പ്രേംസിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അധികാരത്തിൽ എത്തിയതിനു പിന്നാലെ സർക്കാര്‌‍ ജീവനക്കാരുടെ ജോലി ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറച്ചു.
advertisement

25 വര്‍ഷമായി ഭരണത്തിലിരുന്ന സിക്കിം ഡെമൊക്രാറ്റിക് ഫ്രണ്ടിനെ തുത്തെറിഞ്ഞാണ് ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തിയത്. 1994 മുതല്‍ 8,932 ദിവസമാണ് പവന്‍ കുമാര്‍ മുഖ്യമന്ത്രി കസേരയിലിരുന്നത്.

തൊഴില്‍ അവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രവര്‍ത്തനമായിരിക്കും തന്റെ സര്‍ക്കാരിന്റേതെന്ന് പവന്‍ കുമാര്‍ പറഞ്ഞു.

Also Read വയനാടിന്റെ സ്വന്തം എംപി വോട്ടര്‍മാരെ കാണാന്‍ ഉടനെത്തും; ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് രാഹുല്‍ കൈപ്പറ്റി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
25 വര്‍ഷത്തെ പവന്‍ കുമാര്‍ ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിങ് തമാങ് അധികാരമേറ്റു