വയനാടിന്റെ സ്വന്തം എംപി വോട്ടര്‍മാരെ കാണാന്‍ ഉടനെത്തും; ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് രാഹുല്‍ കൈപ്പറ്റി

Last Updated:

നാളെ നടക്കുന്ന യോഗം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് അന്തിമ രൂപം നല്‍കും

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈപ്പറ്റി. കെപിസിസി ജനറല്‍ സെക്രട്ടറിയായ എന്‍ സുബ്രഹ്മണ്യവും സ്ഥാനാര്‍ത്ഥിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് പി.വി ബാലചന്ദ്രനും ചേര്‍ന്നാണ് രാഹുല്‍ ഗാന്ധി്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രാഹുല്‍ ഗാന്ധി വരാതിരുന്ന സാഹചര്യത്തില്‍ വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതലക്കാരനുമായ എന്‍ സുബ്രഹ്മണ്യനാണ് വയനാട് ജില്ലാ കളക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതിനു പിന്നാലെ വോട്ടര്‍മാരെ കാണാന്‍ ഉടന്‍ മണ്ഡലത്തിലെത്തുമെന്നു രാഹുല്‍ പറഞ്ഞു.
Also Read: രാജിയിലുറച്ച് തന്നെ; പകരക്കാരനെ കണ്ടെത്താൻ നിർദ്ദേശം നൽകി രാഹുൽ
എഐസിസി ആസ്ഥാനത്ത് എത്തിയായിരുന്നു നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്. മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളെ കുറിച്ചും വയനാട്ടിലെ നേതാക്കള്‍ അദ്ദേഹവുമായി സംസാരിച്ചു. വയനാട്ടിലേക്ക് എത്തേണ്ട തിയ്യതി തീരുമാനിക്കാന്‍ കെപിസിസിയോട് അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
നാളെ നടക്കുന്ന യോഗം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് അന്തിമ രൂപം നല്‍കും. നേരത്തെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുല്‍ പകരം ആളെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാടിന്റെ സ്വന്തം എംപി വോട്ടര്‍മാരെ കാണാന്‍ ഉടനെത്തും; ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് രാഹുല്‍ കൈപ്പറ്റി
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement