കഴിഞ്ഞ 20 വർഷമായി നടന്ന എല്ലാ അസ്വാഭാവിക മരണങ്ങളും, സ്ത്രീകളെ കാണാതാവുന്നതും, പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായ കേസുകൾ എസ്‌ഐടി അന്വേഷിക്കും.
ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപി ഡോ. പ്രണവ് മൊഹന്തിയാണ് എസ്‌ഐടിയുടെ തലവൻ. എംഎൻ അനുചേത്ത് ഐപിഎസ്, സൗമ്യലത ഐപിഎസ്, ജിതേന്ദ്ര കുമാർ ഐപിഎസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ധർമ്മസ്ഥല പോലീസാണ് ദുരൂഹ മരണങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് പറയപ്പെടുന്ന പ്രദേശത്തെ മണ്ണ് കുഴിച്ച് പരിശോധന നടത്തും. സംഭവത്തിൽ തെളിവുകൾ ഉൾപ്പെടെയാണ് ശുചീകരണ തൊഴിലാളി പരാതി നൽകിയിരിക്കുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 20, 2025 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ധർമസ്ഥലയിൽ നൂറിലേറെ സ്ത്രീകളെ മറവു ചെയ്‌തെന്ന വെളിപ്പെടുത്തലിൽ കർണാടക SIT രൂപീകരിച്ചു