Also Read- കൊച്ചിയിലും ബംഗാളിലും NIA റെയ്ഡ്; 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിൽ
പശ്ചിമബംഗാളിൽ നിന്ന് ആറുപേരും കൊച്ചിയിൽ നിന്ന് മൂന്നുപേരുമാണ് പിടിയിലായത്. കൊച്ചിയിൽ നിന്ന് പിടികൂടിയവരിൽ മലയാളികളില്ല. ഇവരിൽ നിന്ന് അപകടകരമായ വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജിഹാദി ലേഖനങ്ങൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് രേഖകൾ എന്നിവ കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച്, പിടിയിലായവർ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ തീവ്രവാദികൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കുകയും രാജ്യ തലസ്ഥാനം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു.
advertisement
മൂർഷിദ് ഹസൻ, ഇയാകൂബ് ബിശ്വാസ്, മൊസാറഫ് ഹസൻ (മൂന്നുപേരും ഇപ്പോൾ കൊച്ചിയിൽ താമസം), നജ്മുസ് സാക്കിബ്, അബു സുഫിയാൻ. മൈനു മൊൻഡാൽ, ലിയു യീൻ അഹമ്മദ്, അൽ മമുൻ കമാൽ, അതിതുർ റഹ്മാൻ (എല്ലാവരും പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ താമസം) എന്നിവരാണ് പിടിയിലായത്.
ആക്രമണ പരമ്പരകൾക്കായി സംഘം ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നു. കൂടാതെ സംഘത്തിലെ കുറച്ച് അംഗങ്ങൾ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ന്യൂഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. ഈ അറസ്റ്റുകളോടെ ദേശീയ തലസ്ഥാനത്ത് അടക്കം ആക്രമണം നടത്താനുള്ള വലിയ പദ്ധതിയാണ് തകർത്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.