TRENDING:

‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?

Last Updated:

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിന് ശേഷം പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം

advertisement
ഈ മാസം ആദ്യം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സംസ്ഥാന നിയമനിർമാണ കൗൺസിലിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിന് ശേഷം പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം.
നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം
നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം
advertisement

ആരായിരിക്കും അടുത്ത മുഖ്യമന്ത്രി?

നിതീഷ് കുമാർ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് (രാജ്യസഭ) മാറുന്നതോടെ, ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ‌ നിന്നായിരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. 243 അംഗ നിയമസഭയിൽ 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തിലാണിത്. ജെഡിയുവിന് 85 സീറ്റുകളാണുള്ളത്. പുതിയ അധികാര പങ്കിടൽ പ്രകാരം ബിജെപി മുഖ്യമന്ത്രി സ്ഥാനവും ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും ലഭിക്കാനാണ് സാധ്യത.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ

‌സാമ്രാട്ട് ചൗധരി: നിലവിലെ ഉപമുഖ്യമന്ത്രിയായ ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന ഏറ്റവും പ്രമുഖനാണ്. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

advertisement

നിത്യാനന്ദ റായ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ഇദ്ദേഹം അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. യാദവ സമുദായത്തിൽ നിന്നുള്ള ഇദ്ദേഹത്തിലൂടെ പ്രതിപക്ഷമായ ആർജെഡിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ ബിജെപി ലക്ഷ്യമിടുന്നു.

സഞ്ജീവ് ചൗരസ്യ: ദിഘ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ബിഹാറിലെ ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളും സിക്കിം മുൻ ഗവർണറുമായ ഗംഗാ പ്രസാദ് ചൗരസ്യയുടെ മകനാണ് ഇദ്ദേഹം.

മറ്റ് പേരുകൾ: മന്ത്രി ജനക് റാം, വ്യവസായ മന്ത്രി ദിലീപ് ജയ്‌സ്വാൾ, ഗായത്രി ദേവി, നിതീഷ് മിശ്ര, മംഗൾ പാണ്ഡെ എന്നിവരുടെ പേരുകളും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

advertisement

നിതീഷ് കുമാറിന്റെ മകൻ രാഷ്ട്രീയത്തിലേക്ക്?

ഇതുവരെ പൊതുരംഗത്ത് സജീവമല്ലാതിരുന്ന നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഈ അവസരത്തിൽ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹം അടുത്ത ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a major political shift, Nitish Kumar, the longest-serving Chief Minister of Bihar, resigned from the State Legislative Council today, March 30, 2026. This move follows his recent election to the Rajya Sabha and signals his transition to national politics after two decades at the helm of the state. According to constitutional rules, a member cannot hold seats in both the Parliament and the State Legislature simultaneously. Having won the Rajya Sabha seat on March 16, Nitish Kumar's resignation from the Council was mandatory.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
‌നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
Open in App
Home
Video
Impact Shorts
Web Stories