TRENDING:

Viral Video | പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയ്ക്ക് അരികിലേക്ക് വെള്ളകുപ്പിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

Last Updated:

മുംബൈയില്‍ നടന്ന നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് രജതജൂബിലി ആഘോഷത്തിനിടെയാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈയിലെ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (National Securities Depository Limited) രജതജൂബിലി ആഘോഷമാണ് വേദി. മൈക്കില്‍ എന്‍.എസ്.ഡി.എല്‍ മാനേജിങ് ഡയറക്ടര്‍ പദ്മജ ചുന്തുരു (Padmaja Chunduru) സംസാരിക്കുന്നു. ഇടയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട് തോന്നിയ പദ്മജ അടുത്ത് നിന്ന ആളിനോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട ശേഷം പ്രസംഗം നിര്‍ത്തിയതില്‍ ക്ഷമ ചോദിച്ച് വീണ്ടും സംസാരിച്ച് തുടങ്ങി.. ഒട്ടും പ്രതീക്ഷിക്കാതെ വേദിയിലെ ഇരിപ്പിടത്തില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് വന്ന് വെള്ളംക്കുപ്പിയും ഗ്ലാസും നീട്ടുന്നു.. വെള്ളം നല്‍കിയതാകട്ടെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman).
advertisement

വെള്ളവുമായെത്തിയ വിഐപിയെ കണ്ട് അമ്പരന്ന പദ്മജ ചുന്തുരുവിന് കുപ്പി തുറന്ന് നല്‍കിയ ശേഷമാണ് നിര്‍മല സീതാരാമന്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇതിനെല്ലാം സാക്ഷ്യം വഹിച്ച് സദസില്‍ ഇരുന്നവര്‍ മന്ത്രിയുടെ പ്രവൃത്തിയെ കൈയ്യടിച്ച് അഭിനന്ദിച്ചു

advertisement

വീഡിയോ വൈറലായതിന് പിന്നാലെ ധനകാര്യ മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രമുഖരടക്കം നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടക്കമുള്ളവര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

 കാശിയിലെ ഗ്യാൻവാപി മസ‍്‍ജിദിൽ വീഡിയോഗ്രഫി സ‍ർവേ

കോടതി നിർദ്ദേശപ്രകാരം വാരാണസിയിലെ കാശി വിശ്വനാഥ് - ഗ്യാൻവാപി കോംപ്ലക്സിൽ വീഡിയോഗ്രാഫി സ‍ർവേയും മറ്റ് പരിശോധനകളും വെള്ളിയാഴ്ച ആരംഭിച്ചു. കോടതി നിശ്ചയിച്ചിട്ടുള്ള ഒരു സംഘം അഭിഭാഷകരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുക. ഗ്യാൻവാപി മസ്ജിജ് മാനേജ്മെൻറ് കമ്മിറ്റി സ‍ർവേക്കെതിരെ കടുത്ത എതി‍ർപ്പുമായി രംഗത്തെത്തി. കോടതിയുടെ തീരുമാനത്തെ എതി‍‍ർക്കുമെന്നും അവർ നേരത്തെ പ്രഖ്യാപിച്ചു. ഇതോടെ പ്രദേശത്ത് വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

advertisement

മസ്ജിദിൽ കയറാൻ ഒരാളെയും ഒരു കാരണവശാലും തങ്ങൾ അനുവദിക്കില്ലെന്ന് അൻജുമാൻ ഇൻതിജാമിയ മസ്ജിദ് മാനേജിങ് കമ്മിറ്റി ജോയൻറ് സെക്രട്ടറി എസ് എം യാസിൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം മാത്രം വീഡിയോഗ്രഫി സർവേ പരിമിതപ്പെടുത്തണമെന്ന് ചില മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതായും റിപ്പ‍ോ‍ർട്ടുകളുണ്ട്. അവിശ്വാസിയായ ഒരാളെയും മസ്ജിദിൽ കയറാൻ അനുവദിക്കില്ലെന്നും അവ‍ർ വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാ ഭരണകൂടവും അധികൃതരും മസ്ജിദ് മാനേജിങ് കമ്മിറ്റിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രതിഷേധം തുട‍ർന്നാൽ സ്ഥിതിഗതികൾ വഷളായേക്കുമെന്ന് റിപ്പോ‍ർട്ടുകളുണ്ട്. എന്നാൽ തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മസ്ജിദ് മാനേജിങ് കമ്മിറ്റി അധികൃത‍ർ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

advertisement

ശ്രീനഗ‍ർ ഗൗരി ആരാധനാ കേസിലാണ് വാരാണസിയിലെ സീനിയ‍ർ ഡിവിഷൻ സിവിൽ ജഡ്ജി രവി കുമാ‍ർ ദിവാകർ അഡ്വക്കേറ്റ് കമ്മീഷണറോട് കാശി വിശ്വനാഥ് - ഗ്യാൻവാപി മസ്ജിദ് കോംപ്ലക്സിലെ ശ്രീനഗ‍ർ ഗൗരി ക്ഷേത്രത്തിലടക്കം പത്ത് സ്ഥലങ്ങളിൽ വീഡിയോ സ‍ർവേ നടത്താൻ ഉത്തരവിട്ടത്. പെരുന്നാളിന് ശേഷം മെയ് 10ന് മുമ്പായി സ‍ർവേ പൂർത്തീകരിക്കിനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് കമ്മീഷണ‍ർക്കും സംഘത്തിനും ഒപ്പം ഒരു അസോസിയേറ്റിനും നടപടിക്രമങ്ങളിൽ പങ്കുചേരാമെന്ന് കോടതി വ്യക്തമാക്കി. ഏപ്രിൽ 26നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

advertisement

അഡ്വക്കേറ്റ് കമ്മീഷണ‍ർ അജയ് കുമാറിൻെറ നേതൃത്വത്തിലാണ് സർവേ നടത്തുക. പരാതി നൽകിയവരും ഇവരുടെ അഭിഭാഷകനും നടപടി ക്രമങ്ങൾ വീക്ഷിക്കാനുണ്ടാവും. 2021 ഏപ്രിൽ 18നാണ് ഡൽഹി സ്വദേശികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവ‍ർ ശ്രീനഗ‍ർ ഗൗരി, ഗണേശ, ഹനുമാൻ, നന്ദി വിഗ്രഹങ്ങളിൽ ദിവസവും ആരാധന നടത്തുന്നതിന് അനുമതി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് ഗ്യാൻവാപി മസ്ജിദിൻെറ ചുറ്റുമതിലിനോട് ചേ‍ർന്നിരിക്കുകയാണ്. വിഗ്രഹങ്ങൾ യാതൊരു കേടുപാടും കൂടാതെ സംരക്ഷിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർവേയ്ക്ക് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ മതിയായ സുരക്ഷാസംവിധാനം വേണമെന്ന് അഖില ഭാരതീയ സന്ത് സമിതി ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രനാഥ് സരസ്വതി ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകോപനപരമായി സംസാരിച്ചെന്ന് ആരോപിച്ച് മസ്ജിദ് മാനേജിങ് കമ്മിറ്റി ജോയൻറ് സെക്രട്ടറി എസ്എം യാസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സർവേ സമയത്ത് വാരാണസിയിൽ വൻ സുരക്ഷാസന്നാഹം സജ്ജമാക്കാൻ തന്നെയാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

മലയാളം വാർത്തകൾ/ വാർത്ത/India/
Viral Video | പ്രസംഗത്തിനിടെ വെള്ളം ചോദിച്ച ഉദ്യോഗസ്ഥയ്ക്ക് അരികിലേക്ക് വെള്ളകുപ്പിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍
Open in App
Home
Video
Impact Shorts
Web Stories