also read:മോദിയുടെ ജന്മദിനം ആഘോഷിക്കാൻ സേവനവാരം; എയിംസ് തൂത്തുവാരി അമിത്ഷാ
ഒറ്റ രാജ്യം ഒറ്റ ഭാഷ എന്ന വാദം അമിത്ഷാ മുന്നോട്ടുവെച്ചു. വ്യത്യസ്ത ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷയ്ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. എന്നാൽ രാജ്യത്തെ അടയാളപ്പെടുത്താൻ ഒരു പൊതുവായ ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണ്- അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.
ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്നും അമിത്ഷാ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റേയും സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണതെന്നും ഷാ വ്യക്തമാക്കി.
advertisement
പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് നിര്‍ദേശം ദക്ഷിണേന്ത്യയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഈ നിര്‍ദേശത്തിനെതിരെ കൂടുതല്‍ പ്രതിഷേധം അരങ്ങേറിയത്. ഇതേ തുടര്‍ന്ന് മാനവവിഭശേഷി മന്ത്രാലയത്തിന് കരട് രേഖ മാറ്റി അപ്ലോഡ് ചെയ്യേണ്ടി വന്നിരുന്നു.