മോദിയുടെ ജന്മദിനം ആഘോഷിക്കാൻ സേവനവാരം; എയിംസ് തൂത്തുവാരി അമിത്ഷാ
Last Updated:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിവസം ആഘോഷിക്കാൻ സേവാ സപ്താഹുമായി ബിജെപി. ജന്മദിനത്തോടനുബന്ധിച്ച് സേവനവാരം ഉൾപ്പെടെ ഒരാഴ്ച നീണ്ട പരിപാടികൾക്കാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ സേവാ സപ്താഹിന് തുടക്കം കുറിച്ചു. എയിംസ് തൂത്തുവാരിക്കൊണ്ടായിരുന്നു ഇത്. ജെ. പി നദ്ദ, വിജയ് ഗോയൽ, വിജേന്ദർ ഗുപ്ത എന്നിവർക്കൊപ്പമാണ് ഷാ എയിംസ് വൃത്തിയാക്കിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെയും നേതാക്കൾ സന്ദർശിച്ചു.
രാജ്യത്തെങ്ങുമുള്ള ബിജെപി പ്രവർത്തകർ ഇന്നു മുതൽ സേവാ സപ്താഹ് നടത്തുമെന്ന് എയിംസ് വൃത്തിയാക്കിയ ശേഷം ഷാ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ സേവിക്കാനും പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കാനുമാണ് അദ്ദേഹത്തിന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നതെന്ന് ഷാ പറഞ്ഞു. അതിനാൽ അദ്ദേഹത്തിന്റെ ജന്മദിനം സേവാ സപ്താഹായി ആഘോഷിക്കേണ്ടതുണ്ടെന്നും ഷാ വ്യക്തമാക്കി.
advertisement
സെപ്തംബർ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2019 11:23 AM IST