.ചടങ്ങിനിടെ വിതരണം ചെയ്ത 'അന്ന പ്രസാദം' കഴിച്ച ഗ്രാമവാസികൾക്ക് ഞായറാഴ്ച പുലർച്ചയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരുന്നൂറിലധികം പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മറ്റു പലരെയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സിച്ചതായും വിവരമുണ്ട്. ഗുരുതരാവസ്ഥയിലായ ചില രോഗികളെ ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റി. ഏകദേശം 400 ഓളം പേരെ ഭക്ഷ്യവിഷബാധ ബാധിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ പ്രാഥമിക കണക്കുകൂട്ടൽ. സംഭവത്തിന് ശേഷം റവന്യൂ, താലൂക്ക് ഉദ്യോഗസ്ഥർ ഉടൻ ഗ്രാമം സന്ദർശിച്ചില്ലെന്ന് പ്രാദേശിക നിവാസികൾ ആരോപിച്ചു. ആരോഗ്യവകുപ്പ് സംഘം മാത്രമാണ് ബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ എത്തിയതെന്നും അവർ പരാതിപ്പെട്ടു.
advertisement
ജില്ലാ മെഡിക്കൽ ഓഫീസർ ലക്ക കൃഷ്ണറെഡ്ഡി പിന്നീട് ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രസാദം കഴിച്ചതിന് ശേഷം രാത്രി 10 മണിയോടെ വയറുവേദന, ഛർദ്ദി, വയറിളക്കം, കടുത്ത തളർച്ച എന്നീ ലക്ഷണങ്ങൾ രോഗികളിൽ കണ്ടുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ആശാ പ്രവർത്തകരും റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) അംഗങ്ങളും ഉൾപ്പെടുന്ന ആരോഗ്യ സംഘങ്ങളെ ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ കണ്ടെത്തുന്നതിനും സമയബന്ധിതമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനുമായി ഇവർ വീടുകൾ തോറും പരിശോധന നടത്തിവരികയാണ്.
അതേസമയം, ആഘോഷവേളയിൽ വിളമ്പിയ ഭക്ഷണത്തിന്റെയും പാചകത്തിന് ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇവ ലാബോറട്ടറി പരിശോധനയ്ക്കായി അയച്ചു. ഭക്ഷണത്തിൽ വിഷാംശം കലരാനുണ്ടായ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
