Also Read-ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യൻ നയത്തിൽ മാറ്റമുണ്ടാകാം: മന്ത്രി രാജ്നാഥ് സിംഗ്
കശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നാണ് ഇന്ത്യൻ നയമെന്നും എന്നാൽ സാഹചര്യമനുസരിച്ച് ഭാവിയിൽ ഇതിന് മാറ്റമുണ്ടായേക്കാമെന്നുമായിരുന്നു സിംഗിന്റെ മുന്നറിയിപ്പ്. ഇതിനെതിരെയാണ് ഖുറേഷിയുടെ പ്രതികരണം.
' നിലവിലെ സാഹചര്യത്തിലും സമയത്തിലും ഇന്ത്യൻ പ്രതിരോധ മന്ത്രി നടത്തിയ ഈ പ്രസ്താവന തീർത്തും ദൗർഭാഗ്യകരമാണ്.. ഇത് ഉത്തരവാദിത്തമില്ലായ്മയും യുദ്ധവെറിയുമാണ് കാണിക്കുന്നത്.. എന്നാൽ പാകിസ്താൻ വിശ്വസ്തമായ രീതിയിൽ തന്നെ പ്രതിരോധം തുടരും.. ഇന്ത്യൻ പ്രതിരോധ മന്ത്രി അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് പ്രകടിപ്പിച്ചിരിക്കുന്നത്' എന്നായിരുന്നു ഖുറേഷിയുടെ വാക്കുകൾ.
advertisement