+91 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിനെതിരെ ഇന്ത്യൻ ഉദ്യോഗസ്ഥർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നെറ്റ്‌വർക്ക് 18 ലെ മാധ്യമപ്രവർത്തകർക്കും ഇത്തരം ഫോൺ കോളുകൾ ലഭിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ന്യൂഡൽഹിയിൽ ഉച്ചയ്ക്ക് 2.30 ന് നടക്കാനിരിക്കുന്ന സൈനിക സംയുക്ത വാർത്താ സമ്മേളനത്തെക്കുറിച്ചാണ് വിളിച്ചയാൾ ചോദിച്ചത്. ഇന്ത്യയിലും ഇന്ത്യൻ വ്യോമതാവളങ്ങളിലും സംഭവിച്ച "നാശനഷ്ടം" സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും അറിയാൻ ശ്രമിച്ചു.
advertisement
'ഓപ്പറേഷൻ സിന്ദൂർ' പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവർത്തകരെയും സിവിലിയന്മാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് (പിഐഒ) ഇന്ത്യൻ വാട്ട്‌സ്ആപ്പ് നമ്പർ: 7340921702 ഉപയോഗിച്ചിരുന്നു. ദയവായി അത്തരം ശ്രമങ്ങളിൽ വീഴരുതെന്ന് ഇന്ത്യ പ്രതിരോധ ഉദ്യോഗസ്ഥർ ഒരു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
പാകിസ്ഥാന്റെ ഐഎസ്പിആറിൽ നിന്നാണെന്ന് കരുതപ്പെടുന്ന ഇത്തരം ഫോൺകോളുകൾ യുദ്ധവാർത്തകൾ കൈകാര്യം ചെയ്യുന്ന മറ്റു മാധ്യമപ്രവർത്തകർക്കും ലഭിച്ചു.
Summary: Pakistan's ISPR is reaching out to the Indian journalists, posing as defence officials from India, and seeking information about the Operation Sindoor.