2019 മെയ് മാസത്തിൽ അസ്ഹറിനെ ഭീകരവാദിയായി ഐക്യ രാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യുഎപിഎ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം മസൂദ് അസ്ഹറിനെ ഭീകരവാദി പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാൻ അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നീക്കത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാജസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ പാകിസ്ഥാൻ എത്തിച്ചിരിക്കുന്നത്. പാകിസ്താന്‍ നീക്കങ്ങളെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും മറ്റും കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.