"പപ്പു (രാഹുൽ ഗാന്ധി) പറയുന്നു അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണം എന്ന്. ഇപ്പോൾ, മായാവതിയും അഖിലേഷ് യാദവും പപ്പുവിന്‍റെ പപ്പിയും എല്ലാമെത്തി. ഇതിനുമുമ്പ് പ്രിയങ്ക ഈ രാജ്യത്തിന്‍റെ പുത്രി ആയിരുന്നില്ലേ ? കോൺഗ്രസിന്‍റെ മകളായിരുന്നില്ലേ ?". ഉത്തർപ്രദേശിലെ സിക്കന്ധ്രാബാദിലെ പൊതുറാലിയിൽ സംസാരിക്കവെയാണ് മഹേഷ് ശർമ ഈ വിവാദ പരാമർശം നടത്തിയത്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെയും കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് എതിരെയും കേന്ദ്രമന്ത്രി വിവാദ പരാമർശങ്ങൾ നടത്തി. "മമത ബാനർജി ഇവിടെ വന്ന് കഥക് നൃത്തം അവതരിപ്പിച്ചാലും കർണാടക മുഖ്യമന്ത്രി പാട്ട് പാടിയാലും ആരുണ്ടാകും അത് കാണാനെന്നും", "ഇവരേക്കാളൊക്കെ മികച്ച നേതാവ് നരേന്ദ്ര മോദി" ആണെന്നു അദ്ദേഹം പറഞ്ഞു.
advertisement
ഹൈക്കമാൻഡ് ഉമ്മൻചാണ്ടിക്ക് വഴങ്ങി; ടി.സിദ്ദിഖ് വയനാട്ടിൽ സ്ഥാനാർത്ഥി
പരാമർശങ്ങളുടെ പേരിൽ ശർമ ഇതാദ്യമായല്ല വിവാദത്തിൽ ഉൾപ്പെടുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇതിനു മുമ്പ് നടത്തിയ വിവാദ പരാമർശം. "നമ്മളെ സൃഷ്ടിച്ച ദൈവത്തിന് നമ്മുടെ ആഗ്രഹങ്ങൾ പൂർണമായി നിറവേറ്റിത്തരാൻ കഴിയുന്നില്ല, പിന്നെ എങ്ങനെയാണ് ഒരു എം.പിക്ക് സാധിക്കുക" എന്നായിരുന്നു ഗൗതം ബുദ്ധ നഗർ എം.പി കഴിഞ്ഞയാഴ്ച നടത്തിയ പരാമർശം.
