ജീവിതത്തില്‍ ഇങ്ങനെ ചതിക്കപ്പെടുന്നത് ഇതാദ്യമായാണ്. അയാളെ ഒരു പാട് സ്നേഹിച്ചിരുന്നു, സംരക്ഷിച്ചിരുന്നു. എന്നിട്ടിപ്പോള്‍ എന്താണ് തിരിച്ച് കിട്ടിയതെന്ന് നോക്കൂ... വാട്സാപ് സ്റ്റാറ്റസില്‍ സുപ്രിയ സുലെ കുറിച്ചു.
ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ്ടനാവിസ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Also Read 'ഒന്നും അറിഞ്ഞില്ല, കാര്യങ്ങൾ അറിഞ്ഞത് രാവിലെ': ശരത് പവാർ
advertisement
എന്‍സിപി നേതാവ് അജിത്ത് പവാറാണ് ഉപമുഖ്യമന്ത്രി. ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്‌നാവിസിനെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ശരത് പവാറിന്റെ ഉറ്റ അനുയായിയും അനന്തരവനുമാണ് ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍.
Also Read ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
