'ഒന്നും അറിഞ്ഞില്ല, കാര്യങ്ങൾ അറിഞ്ഞത് രാവിലെ': ശരത് പവാർ
Last Updated:
ബിജെപിയെ പിന്തുണയ്ക്കാനുള്ളത് തന്റെ തീരുമാനമല്ലെന്ന് ശരത് പവാർ
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരണം സംബന്ധിച്ച് ഒന്നും അറിഞ്ഞില്ലെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. കാര്യങ്ങൾ അറിഞ്ഞത് രാവിലെയാണ്. ബിജെപിയെ പിന്തുണയ്ക്കാനുള്ളത് തന്റെ തീരുമാനമല്ലെന്ന് ശരത് പവാർ വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം ഉടൻ മാധ്യമങ്ങളെ കാണും. ഉദ്ദവ് താക്കറെയും മാധ്യമങ്ങളെ കാണുന്നുണ്ട്.
ഇന്ന് രാവിലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. എൻസിപി അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായി. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിച്ചിരുന്നു. അതിനുപിന്നാലെ രാവിലെ എട്ട് മണിക്ക് മുമ്പായാണ് സത്യപ്രതിജ്ഞ നടന്നത്.
ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ബിജെപി സർക്കാർ അധികാരമേറ്റത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2019 9:49 AM IST


